യുഎസ് പത്ത് മില്യണ്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച് ലോകത്തില്‍ റെക്കോര്‍ഡിട്ടു ; കഴിഞ്ഞ പത്ത് ദിവസങ്ങള്‍ക്കിടെ പുതിയ ഒരു മില്യണോളം കേസുകള്‍

യുഎസ് പത്ത് മില്യണ്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച് ലോകത്തില്‍ റെക്കോര്‍ഡിട്ടു ; കഴിഞ്ഞ പത്ത് ദിവസങ്ങള്‍ക്കിടെ പുതിയ ഒരു മില്യണോളം കേസുകള്‍

പത്ത് മില്യണ്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച ലോകത്തിലെ ആദ്യ രാജ്യമായി യുഎസ് മാറിയെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ആഞ്ഞടിക്കുന്നതിനിടെയാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്. ഞായറാഴ്ചത്തെ റോയിട്ടേര്‍സ് ടാലിയാണ് പൊള്ളുന്ന ഈ വസ്തുത പുറത്ത് വിട്ടിരിക്കുന്നത്. ലോകത്തിലെ മൊത്തം കോവിഡ് കേസുകള്‍ 50 മില്യണെന്ന നാഴികക്കല്ലിലെത്തിയ അതേ ദിവസം തന്നെയാണ് യുഎസിലെ കോവിഡ് കേസുകളും പുതിയ റെക്കോര്‍ഡിലെത്തിയിരിക്കുന്നത്.

കഴിഞ്ഞ പത്ത് ദിവസങ്ങള്‍ക്കിടെ യുഎസില്‍ ഏതാണ്ട് ഒരു മില്യണ്‍ പുതിയ കോവിഡ് കേസുകളാണ് യുഎസില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. 293 ദിവസങ്ങള്‍ക്ക് മുമ്പ് വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ രാജ്യത്തെ ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിച്ചതിന് ശേഷമുള്ള ഏറ്റവും വര്‍ധിതമായ രോഗബാധാ നിരക്കാണ് ഇക്കഴിഞ്ഞ പത്ത് ദിവസങ്ങള്‍ക്കിടെയുണ്ടായിരിക്കുന്നത്. ശനിയാഴ്ച രാജ്യത്ത് 1,31,420 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ഏഴ് ദിവസങ്ങള്‍ക്കിടെ ഒരു ലക്ഷത്തിലധികം പ്രതിദിന കേസുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത് നാല് പ്രാവശ്യമാണ്. യുഎസിലെ ഏഴ് ദിവസത്തെ പ്രതിദിന ശരാശരി കേസുകള്‍ നിലവില്‍ 105,600 ആയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ അടുത്തിടെ 29 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നത്. ഇന്ത്യയിലെയും ഫ്രാന്‍സിലെയും സംയുക് ശരാശരി കേസുകളേക്കാള്‍ കൂടുതല്‍ കേസുകളാണ് യുഎസില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത് കൊണ്ടിരിക്കുന്നത്. നാളിതുവരെ യുഎസില്‍ 2,37,000 യുഎസുകാരാണ് കോവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്.

Share this story