യുഎസിലെ ജനസംഖ്യയില്‍ നാലിലൊന്ന് പേര്‍ക്കും കോവിഡ് വാക്‌സിന്‍ പൂര്‍ണമായി നല്‍കി; 264,499,715 പേര്‍ക്ക് വാക്‌സിന്റെ രണ്ട് ഡോസുകളും നല്‍കി

Share with your friends

യുഎസിലെ ജനസംഖ്യയില്‍ നാലിലൊന്ന് പേര്‍ക്കും കോവിഡ് വാക്‌സിന്‍ പൂര്‍ണമായി നല്‍കിയെന്ന് റിപ്പോര്‍ട്ട്. യുഎസ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍(സിഡിസി) പുറത്ത് വിട്ട ഏറ്റവും പുതിയ ഡാറ്റയാണിക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. സിഡിസിയുടെ ഡാഷ് ബോര്‍ഡ് പ്രകാരം 264,499,715 പേര്‍ക്കാണ് മൊത്തത്തില്‍ പൂര്‍ണമായി വാക്‌സിന്‍ നല്‍കിയിരിക്കുന്നത്. രാജ്യത്തെ ജനതയില്‍ 39 ശതമാനം പേര്‍ക്ക് വാക്‌സിന്റെ ഒരു ഡോസെങ്കിലും ലഭിച്ചുവെന്നാണ് ഡാറ്റ വെളിപ്പെടുത്തുന്നത്.

രാജ്യത്തെ ജനങ്ങളില്‍ 24.8 ശതമാനം പേര്‍ക്കാണ് വാക്‌സിന്റെ രണ്ട് ഡോസുകളും അല്ലെങ്കില്‍ വാക്‌സിന്‍ പൂര്‍ണമായി ലഭിച്ചിരിക്കുന്നത്. വാക്‌സിന്റെ 202 മില്യണ്‍ ഡോസകളുടെ അഡ്മിനിസ്‌ട്രേഷന്‍ യുഎസില്‍ നിര്‍വഹിക്കപ്പെട്ടുവെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുഎസ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഡാറ്റയാണിക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

ജോ ബൈഡന്‍ യുഎസ് പ്രസിഡന്റായി അധികാരമേറ്റെടുത്ത ശേഷം ഏതാണ്ട് 185 മില്യണ്‍ വാക്‌സിന്‍ ഡോസുകളുടെ അഡ്മിനിസ്‌ട്രേഷനാണ് രാജ്യത്ത് നിര്‍വഹിക്കപ്പെട്ടിരിക്കുന്നത്. താന്‍ ഓഫീസില്‍ നൂറ് ദിവസം തികയ്ക്കുന്നതോടെ 200 മില്യണ്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്യുമെന്ന മഹത്തായ ലക്ഷ്യമാണ് ബൈഡന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡിനെ രാജ്യത്ത് നിന്ന് തുരത്തുന്നതിനാണ് താന്‍ വര്‍ധിച്ച മുന്‍ഗണന നിലവില്‍ നല്‍കിയിരിക്കുന്നതെന്ന് അധികാരമേറ്റയുടന്‍ ബൈഡന്‍ പ്രഖ്യാപിക്കുകയും അതിനനുസരിച്ചുളള വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുകയും ചെയ്യുന്നുണ്ട്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!