അമേരിക്കൻ വ്യോമസേനയുടെ ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് 9 മരണം
Mar 30, 2023, 20:52 IST

കെന്‍റക്കി: അമേരിക്ക കെന്‍റക്കിയിൽ വ്യോമസേനയുടെ ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് 9 മരണം. പരിശീലനപ്പറക്ക ലിനിടെയായിരുന്നു അപകടം. കാരണം വെളിവായിട്ടില്ല. അന്വേഷണം നടന്നു വരികയാണെന്നു സൈനിക വൃത്തങ്ങൾ അറിയിച്ചു.
101 എയർബോൺ ഡിവിഷനിലെ ഹോക്ക് ഹെലികോപ്ടറുകളാണു കൂട്ടിയിടിച്ചത്. രണ്ട് ഹെലികോപ്ടറുകളിലുമായി 9 പേരാണ് ഉണ്ടായിരുന്നത്. മരണപ്പെട്ടവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. മൃതദേഹങ്ങൾ തിരിച്ചറിയാനും, ബന്ധുക്കളെ അറിയിക്കാനുമുള്ള നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
കെന്‍റക്കി-ടെന്നിസി അതിർത്തിയിലെ സൈനികതാവളത്തിൽ നിന്നും 25 കിലോമീറ്റർ അകലെ ട്രിഗ് കൗണ്ടിയിലാണ് അപകടമുണ്ടായത്.