അമേരിക്കൻ സ്കൂളിൽ വെടിവെപ്പ്; രണ്ട് കുട്ടികൾ മരിച്ചു

gun

ഷിക്കാഗോ: അമേരിക്കയിൽ സ്‌കൂളിൽ വെടിവെപ്പ്. സംഭവത്തിൽ 2 കുട്ടികൾ കൊല്ലപ്പെട്ടു. ഷിക്കാഗോയിലെ വെസ്റ്റ് സൈഡിലുള്ള ബെനിറ്റോ ഹുവാരസ് കമ്മ്യൂണിറ്റി അക്കാദമിക്ക് പുറത്ത് വൈകിട്ട് 3 മണിയോടെ നടന്ന വെടിവയ്പ്പിൽ 16 വയസ്സുള്ള 4 പേർക്ക് പരിക്കേറ്റു. ഇവരിൽ 2 പേർ ആശുപത്രിയിലേക്ക് എത്തിക്കും മുമ്പേ മരിച്ചു.

2 പേർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. വെടിയേറ്റവരും, വെടിവെച്ചവരും ആരെന്ന് വ്യക്തമായിട്ടില്ല. കൊല്ലപ്പെട്ടവർ ഇതേ സ്കൂളിലെ വിദ്യാർത്ഥികളാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഷിക്കാഗോ പോലീസ് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തമായ സ്ഥിരീകരണം ഉണ്ടാകൂവെന്ന് ഷിക്കാഗോ പൊലീസ് പറഞ്ഞു.

Share this story