അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്: 10 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ; നിരവധി പേർക്ക് പരിക്ക്

USA

ലോസ് ആഞ്ചലസ്: അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്. 10 ഓളം പേർ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ലോസ് ആഞ്ചലസിന് സമീപം  മോണ്ടെറേ പാർക്കിലാണ് വെടിവെയ്പ്പു നടന്നത്.  ചൈനീസ് പുതുവത്സരാഘോഷങ്ങൾക്കിടെയാണ് സംഭവം. 

ശനിയാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. പതിനായിരക്കണക്കിന്  പേരാണ് പരിപാടിയിൽ പങ്കെടുത്തത്. മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. മരണ നിരക്ക് ഉയർന്നേക്കുമെന്ന ആശംങ്ക നിലനിൽക്കുന്നുണ്ട്.

Share this story