Novel

വരും ജന്മം നിനക്കായ്: ഭാഗം 30

രചന: ശിവ എസ് നായർ

ഗായത്രി നല്ല ഉറക്കത്തിലാണെന്ന് ഉറപ്പായതും ശിവപ്രസാദിന്റെ ഉള്ളിൽ ഉറങ്ങി കിടന്നിരുന്ന മൃഗം ഉണർന്നു. വന്യമായ മുഖഭാവത്തോടെ അവൻ അവൾക്കരികിലേക്ക് ചേർന്ന് കിടന്നു.

ശ്വാസോച്ഛാസത്തിനനുസരിച്ചു ഉയർന്ന് പൊങ്ങുന്ന അവളുടെ മാറിലേക്ക് ശിവപ്രസാദ് കൊതിയോടെ ഒന്ന് നോക്കി. അവൻ കൈനീട്ടി മുറിയിലെ ലൈറ്റ് ഓൺ ചെയ്തു.

നൂൽബന്ധമൊന്നുമില്ലാതെ താൻ ക്യാമറയിൽ കൂടി കണ്ട അവളുടെ ശരീരം നേരിട്ട് കാണാൻ അവന് അതിയായ ആഗ്രഹം തോന്നി. ബോധമില്ലാതെ കിടക്കുന്നവളെ എന്ത് ചെയ്താലും അറിയാൻ പോകുന്നില്ല. ദൈവം തന്റെ കൂടെയാണെന്ന് ശിവപ്രസാദിന് തോന്നി.

അവൻ മെല്ലെ ഗായത്രിയുടെ ചുണ്ടിലൊന്ന് തൊട്ടു. പിന്നെ പതിയെ കുനിഞ്ഞു അവളുടെ അധരങ്ങളിൽ അമർത്തി മുത്തി. ഗായത്രി ഒന്നും അറിയുന്നുണ്ടായിരുന്നില്ല. അവളുടെ കവിളിലും നെറ്റിയിലും കഴുത്തിടുക്കിലുമൊക്കെ ആർത്തിയോടെ ശിവപ്രസാദ് ചുംബിച്ചു കൊണ്ടിരുന്നു. പിന്നെ അവളെ നിവർത്തി കിടത്തി വസ്ത്രങ്ങൾ ഒന്നൊന്നായി അഴിച്ചു മാറ്റാൻ തുടങ്ങി.

“നിന്നെ ഇങ്ങനെയൊന്ന് കാണാൻ എത്ര നാളായി ഞാൻ കൊതിക്കുന്നുണ്ടെന്ന് നിനക്കറിയോ ഗായു? ബോധത്തോടെ ഇരിക്കുമ്പോ ഇങ്ങനെയൊന്നും ചെയ്യാൻ നീ എന്തായാലും സമ്മതിക്കില്ലെന്ന് എനിക്കറിയാം. കരഞ്ഞു കാല് പിടിക്കും പോലെ അപേക്ഷിച്ചിട്ടല്ലേ നീയൊന്ന് എനിക്ക് വഴങ്ങി തന്നത് പോലും. എന്നിട്ടും എന്തൊക്കെ ഡിമാൻഡാണ് നിനക്ക്. എന്റെ പഴയ സ്വഭാവത്തിന്, നിന്റെ സമ്മതം ചോദിക്കാൻ നിൽക്കാതെ ബലം പ്രയോഗിച്ച് ചെയ്യുകയാ വേണ്ടത്. അങ്ങനെ സംഭവിച്ചാൽ പിന്നെ നീ എന്നെ കളഞ്ഞിട്ട് പോകാനും മടിക്കില്ലെന്ന് എനിക്കറിയാം. അതുകൊണ്ട് മാത്രമാടി ഇത്രയും നാൾ ക്ഷമിച്ചു നിന്നത്.” ഉന്മാദത്തോടെ പൊട്ടിച്ചിരിച്ചുകൊണ്ട് ശിവപ്രസാദ് അവളുടെ നഗ്നമായ മേനിയിലൂടെ ഒന്ന് വിരലോടിച്ചു.

പതിയെ പതിയെ അവന്റെ കൈകളുടെ മുറുക്കം കൂടി. ഗാഢമായ ഉറക്കത്തിലും വേദന കൊണ്ടവൾ ഒന്ന് ഞരങ്ങിയതും ശിവപ്രസാദ് പെട്ടെന്ന് അവൾ ഉണർന്നുവെന്ന് കരുതി പേടിച്ചുപോയി. അവൻ ഗായത്രിയുടെ മുഖത്തേക്ക് നോക്കി, നല്ല ഉറക്കത്തിലാണ്.

അവന്റെ കൈക്കരുത്തിൽ ചുവന്നു പോയ അവളുടെ ഉടൽ അവനിൽ പലവിധ വികാരങ്ങൾ സൃഷ്ടിച്ചു. ഉള്ളിൽ തിളച്ചു മറിയുന്ന വികാരമടക്കാൻ കഴിയാനാവാതെ ശിവപ്രസാദ് അവളുടെ ഇടുപ്പിൽ അമർത്തി കടിച്ചു. ഗായത്രി ഒന്ന് ഞരങ്ങി കൊണ്ട് ചരിഞ്ഞു കിടന്നു. തന്റെ പല്ലുകൾ ആഴ്ന്ന ഭാഗം ചുവന്ന് വിങ്ങിപ്പോയി. ഇടുപ്പിന്റെ വശത്തായത് കൊണ്ട് ഗായത്രിക്ക് അത് പെട്ടെന്ന് കാണാൻ പറ്റില്ലെന്ന് അവൻ ആശ്വാസത്തോടെ ഓർത്തു.

താൻ കുറച്ചൂടെ കണ്ട്രോൾ ചെയ്തില്ലെങ്കിൽ അവളുടെ ശരീരത്തിന്റെ പലഭാഗത്തും ഇതുപോലെ മുറിവുകൾ ഉണ്ടാവാം. അത് അപകടമാണ്. എങ്ങാനും ഗായത്രിക്ക് സംശയം തോന്നി ഏതെങ്കിലും ഡോക്ടറെ പോയി കണ്ടാൽ പിന്നെ തീർന്നു.

ആത്മസംയമനം പാലിച്ചു കൊണ്ട് ശിവപ്രസാദ് അവളിലേക്ക് അമർന്നു.

രാവിലെ ഉണർന്ന് എഴുന്നേൽക്കുമ്പോൾ ഗായത്രിക്ക് സംശയമൊന്നും തോന്നാൻ പാടില്ല. അതുകൊണ്ട് തന്നെ എല്ലാം കഴിഞ്ഞ് കിടക്കുന്നതിനു മുൻപായി വെള്ളത്തിൽ സ്പോഞ്ചു മുക്കി അവനവളുടെ ശരീരം തുടച്ചു വൃത്തിയാക്കി.

അവളുടെ ഉടൽ തുടയ്ക്കുമ്പോൾ ഗായത്രിയുടെ പിൻകഴുത്തിലും വയറ്റിലുമൊക്കെ ചുവന്ന ഹിക്കീസ് കണ്ട് അവന് ചെറിയ പരിഭ്രമം തോന്നി. കഴുത്തിലുള്ളത് അവൾ കണ്ടില്ലെങ്കിലും വയറ്റിലുള്ളത് ഗായത്രി കണ്ടാൽ തന്നെ സംശയിക്കുമോ എന്നോർത്ത് ശിവപ്രസാദ് ഭയന്നു.

ആദ്യമായി അവളെ ഇങ്ങനെ കിട്ടിയപ്പോ തനിക്ക് ആക്രാന്തം കൂടിപ്പോയി. ഇനി ഇങ്ങനെ ഉണ്ടാവാൻ പാടില്ല. എങ്കിൽ കള്ളി വെളിച്ചത്താകും. ചെറിയ ഡൌട്ട് അടിച്ചു കഴിഞ്ഞാൽ ഗായത്രിക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റില്ല… എല്ലാം കൂടി ആലോചിച്ചപ്പോൾ അവന് ഭ്രാന്ത് കയറി.

ബോഡിയിൽ റാഷസ് വന്നാൽ ഇടുന്ന കാൻഡിഡ് ക്രീം ഒരല്പം എടുത്ത് അവനാ ചുവന്ന പാടിൽ തേച്ചു. ശേഷം ഗായത്രിയെ പഴയ പോലെ വസ്ത്രം ധരിപ്പിച്ചു കിടത്തി.

ബാത്‌റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി വന്ന ശേഷം അവനും അവളുടെ അരികിലായി വന്ന് കിടന്നു. അവളുടെ കയ്യെടുത്തു തന്റെ ശരീരത്തിലേക്ക് ചുറ്റി കെട്ടിപിടിച്ചു കിടക്കുന്നത് പോലെയാണ് അവൻ കിടന്നത്. കല്യാണം കഴിഞ്ഞതിന് ശേഷം ഗായത്രിക്കൊപ്പം ഏറ്റവും സന്തോഷത്തോടെ ഉറങ്ങുന്ന ആദ്യത്തെ രാത്രിയാണ് അവനത്. പിന്നീടുള്ള രാത്രികളും മനോഹരമാക്കാനുള്ള പദ്ധതികൾ ആയിരുന്നു ശിവപ്രസാദിന്റെ മനസ്സ് നിറയെ.

🍁🍁🍁🍁🍁

പിറ്റേന്ന് രാവിലെ ആദ്യം ഉറക്കമുണർന്നത് ഗായത്രിയാണ്. കണ്ണ് തുറന്ന് നോക്കിയപ്പോഴാണ് താൻ ശിവപ്രസാദിനെ കെട്ടിപ്പിടിച്ചു കിടക്കുകയിരുന്നുവെന്ന് അവൾ തിരിച്ചറിഞ്ഞത്. ഒരു ഞെട്ടലോടെ ഗായത്രി പിടഞ്ഞെണീറ്റു. പെട്ടെന്നവൾ സ്വന്തം ശരീരത്തിലേക്കൊന്ന് നോക്കി. വസ്ത്രങ്ങളെല്ലാം അതുപോലെ ഉണ്ടെന്ന് കണ്ടപ്പോഴാണ് അവൾക്ക് സമാധാനമായത്.

ഉറക്കത്തിലാണെങ്കിലും ഇത്രയും നാളുകൾക്കിടയിൽ ഒരിക്കൽ പോലും താനിങ്ങനെ ശിവപ്രസാദിനെ കെട്ടിപിടിച്ചു കിടന്നിട്ടില്ല. പിന്നെ ഇപ്പോൾ ഇതെങ്ങനെ സംഭവിച്ചുവെന്ന് എത്ര ആലോചിച്ചിട്ടും ഗായത്രിക്ക് പിടികിട്ടിയില്ല അവനൊന്നും അറിയാതെ ഉറക്കമായത് കൊണ്ട് ആശ്വാസത്തോടെ അവൾ എഴുന്നേറ്റു.

മൊബൈൽ എടുത്ത് സമയം നോക്കിയപ്പോൾ നേരം എട്ട് മണി കഴിഞ്ഞിരുന്നു. എന്നും ഏഴുമണിക്ക് എഴുന്നേൽക്കുന്ന ഗായത്രി തലേന്ന് കഴിച്ച ഉറക്കഗുളിക കാരണമാണ് അത്രയും നേരം ഉറങ്ങിപ്പോയത്. അക്കാര്യം അവൾക്ക് അറിയാത്തത് കൊണ്ട് ഇത്രയും നേരം താൻ ബോധം കെട്ടുറങ്ങിയോ എന്നോർത്ത് അവൾ അത്ഭുതപ്പെട്ടു. ഇന്നത്തെ ദിവസം മൊത്തം വിചിത്രമായ കാര്യങ്ങൾ ആണല്ലോ നടക്കുന്നതെന്നോർത്ത് ഗായത്രി കുളിച്ചു മാറാനുള്ള വസ്ത്രങ്ങളും എടുത്ത് ബാത്‌റൂമിലേക്ക് ഓടി.

സമയം ഒരുപാട് വൈകിയിരിക്കുന്നു. ശിവപ്രസാദ് ഉണരുന്നതിന് മുൻപ് കുളിച്ചിറങ്ങണം. അവനും ഓഫീസിൽ പോകാനുണ്ടാവും തനിക്കും കോളേജിൽ പോണം. ഇന്നിനി ഒന്നിനും നേരം തികയില്ല. തിടുക്കത്തിൽ പല്ലും തേച്ച് വേഗത്തിലൊരു കുളിയും പാസാക്കി അവൾ പുറത്തേക്ക് ഇറങ്ങുമ്പോൾ ശിവപ്രസാദ് എഴുന്നേറ്റ് ഇരിക്കുന്നത് കണ്ടു.

“ഗായത്രി ഇന്ന് ലേറ്റ് ആയല്ലോ. അല്ലെങ്കിൽ ഈ സമയം താഴെ ഉണ്ടാവുന്നതാണല്ലോ.” അവളെ കണ്ടതും ഒന്നുമറിയാത്ത ഭാവത്തിൽ അവൻ ചോദിച്ചു.

“എന്താണെന്ന് അറിയില്ല ഇന്ന് ഒത്തിരി ലേറ്റ് ആയി ഉണർന്നപ്പോൾ. പിന്നെ പെട്ടന്ന് പോയി കുളിച്ചു വന്നു. ശിവേട്ടന് സമയം കിട്ടുമെങ്കിൽ എന്നെകൂടി ഒന്ന് ഡ്രോപ്പ് ചെയ്യോ. എന്നും പോകുന്ന ബസ് ഇന്നിനി കിട്ടുമെന്ന് തോന്നുന്നില്ല.” ഇടയ്ക്ക് വല്ലപ്പോഴും ശിവപ്രസാദ് ഡ്രോപ്പ് ചെയ്യുമെന്ന് ഒഴിച്ചാൽ ഗായത്രി ബസ്സിലാണ് സ്ഥിരമായി കോളേജിലേക്ക് പോകുന്നത്. അവൾക്ക് അതാണ് ഇഷ്ടവും.

“ഞാൻ ഡ്രോപ്പ് ചെയ്യാം. ഇനി എന്നും ഞാൻ ഡ്രോപ്പ് ചെയ്യാടോ. വെറുതെ ബസ്സിൽ കയറി തിക്കിലും തിരക്കിലും പോണോ.”

“ബസ്സിൽ പോവാൻ ഇഷ്ടമുള്ളത് കൊണ്ട് പോണതാ.”

“അങ്ങനെയെങ്കിൽ ഈവെനിംഗ് ബസ്സിൽ കയറി വന്നോ. മോർണിംഗ് ഞാൻ കൊണ്ട് വിടാം ഇനി മുതൽ. അതാകുമ്പോ തനിക്ക് കുറച്ച് റീലാക്സായി പോയി വരാലോ.”

“എങ്കിൽ അങ്ങനെ ആയിക്കോട്ടെ.” അവൻ പറയുന്നതിലും കാര്യമുണ്ടെന്ന് തോന്നിയത് കൊണ്ട് അവൾ എതിരൊന്നും പറഞ്ഞില്ല.

തലേന്ന് രാത്രി താനവളോട് ചെയ്തതൊന്നും ഗായത്രി അറിഞ്ഞിട്ടില്ലെന്ന് അവളുടെ സ്വാഭാവികമായ സംസാരത്തിൽ നിന്നും അവന് ബോധ്യമായി. ശരീരത്തിലെ മുറിപ്പാടും അവൾ കണ്ടിട്ടുണ്ടാവില്ലെന്ന് അവനൂഹിച്ചു.

എഴുന്നേൽക്കാൻ വൈകിയത് കൊണ്ടുതന്നെ രാവിലത്തെ ഓട്ടപാച്ചിലിൽ ഗായത്രി ഒന്നും ശ്രദ്ധിക്കാനുള്ള സമയമുണ്ടായിരുന്നില്ല.പിന്നെ ആൾറെഡി ബോഡിക്ക് ചെറിയൊരു പെയ്‌നും ക്ഷീണവും തോന്നിയിരുന്നത് കൊണ്ട് അവളൊന്നും കാര്യമായി എടുത്തിരുന്നില്ല.

പ്രാതൽ കഴിച്ചു കഴിഞ്ഞ് ഇരുവരും പോകാനായി ഇറങ്ങി.

കാറിലെ സ്റ്റീരിയോയിൽ നിന്നും കേൾക്കുന്ന പാട്ടിന് അനുസരിച്ച് സ്റ്റിയറിങ്ങിൽ താളം പിടിച്ചു കൊണ്ടാണ് ശിവപ്രസാദ് വണ്ടി ഓടിച്ചു കൊണ്ടിരുന്നത്. പതിവിൽ നിന്നും വിപരീതമായി അന്ന് അവന്റെ മുഖം വളരെ പ്രസന്നമായിരുന്നു. ആഗ്രഹിച്ച കാര്യങ്ങൾ സാധിച്ചതിന്റെ ഒരു നിർവൃതിയും സന്തോഷവുമൊക്കെ ശിവപ്രസാദിനെ ഉന്മേഷവാനാക്കി.

“എടോ… ഗായൂ…” അവളൊന്നും മിണ്ടാതെ പുറത്തേക്ക് കണ്ണ് നട്ട് ഇരിക്കുന്നത് കണ്ട് അവൻ വിളിച്ചു.

“എന്താ ശിവേട്ടാ?”

“തന്നെ ഞാൻ കമ്പൽ ചെയ്തോന്ന് എനിക്ക് തോന്നുന്നു. അങ്ങനെ തനിക്ക് തോന്നിയെങ്കിൽ ആത്മാർത്ഥമായി തന്നെ ഞാൻ ഗായുവിനോട് ക്ഷമ ചോദിക്കുന്നു.”

“ഇതെന്താ പെട്ടെന്ന് ഒരു സോറി പറച്ചിൽ.” ഗായത്രി അത്ഭുതപ്പെട്ടു.

“തനിക്ക് ഇക്കാര്യത്തിൽ ഒരു താല്പര്യമുള്ളതായി തോന്നിയില്ല. ഞാൻ അങ്ങനെയൊക്കെ പറഞ്ഞത് കൊണ്ട് മാത്രം വഴങ്ങി തന്നത് പോലെ തോന്നി.”

“താല്പര്യം തോന്നിയില്ലെന്നത് സത്യമാണ്.” അവൾ തുറന്ന് സമ്മതിച്ചു.

“ഇനി തന്നെ ഒരിക്കലും ഈ കാര്യം പറഞ്ഞ് ഞാൻ നിർബന്ധിക്കില്ല. തന്റെ കംഫർട്ടും ഇതിൽ പ്രധാനമാണ്. അതെനിക്ക് ഒത്തിരി ആലോചിച്ചപ്പോഴാണ് മനസ്സിലായത്. സോ താൻ എത്ര വേണോ ടൈം എടുത്തോ. എനിക്ക് വിഷമം ഒന്നുമില്ല. എന്റെ ഭാര്യയെ ഞാൻ അല്ലാതെ മറ്റാര് മനസ്സിലാക്കാനാണ്.” അത്രയും സ്നേഹത്തോടെയുള്ള ശിവപ്രസാദിന്റെ വാക്കുകളിൽ ഗായത്രി വീണുപോയി.

തന്റെ അതൃപ്‌തി മനസ്സിലാക്കി അതുപോലെ പെരുമാറുന്ന ശിവപ്രസാദിനോട്‌ അവൾക്ക് ആ നിമിഷം ബഹുമാനം തോന്നി. അങ്ങനെയായിരുന്നു അവന്റെ പെർഫോമൻസ്.

“എന്നെ മനസിലാക്കാൻ ശ്രമിക്കുന്നതിന് നന്ദിയുണ്ട് ശിവേട്ടാ.”

“തന്നെ ഞാൻ അത്രയ്ക്കും സ്നേഹിക്കുന്നുണ്ട് ഗായു. ഒരു രീതിയിലും നിന്റെ മനസ്സ് വിഷമിപ്പിക്കുന്നത് കാണാൻ എനിക്ക് വയ്യ.” അവനവളുടെ ഇടതുകരം കവർന്നു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!