വരും ജന്മം നിനക്കായ്: ഭാഗം 31
രചന: ശിവ എസ് നായർ
“എന്നെ മനസിലാക്കാൻ ശ്രമിക്കുന്നതിന് നന്ദിയുണ്ട് ശിവേട്ടാ.”
“തന്നെ ഞാൻ അത്രയ്ക്കും സ്നേഹിക്കുന്നുണ്ട് ഗായു. ഒരു രീതിയിലും നിന്റെ മനസ്സ് വിഷമിക്കുന്നത് കാണാൻ എനിക്ക് വയ്യ.” അവനവളുടെ ഇടതുകരം കവർന്നു.
ഗായത്രി അവനെ നോക്കി മനസ്സ് നിറഞ്ഞൊരു പുഞ്ചിരി നൽകി.
അവളെ കോളേജിൽ ഇറക്കിയ ശേഷം ശിവപ്രസാദ് തന്റെ ഓഫീസിലേക്ക് പോയി. ഗായത്രിയെ പറ്റിച്ചതിൽ അവന് വല്ലാത്ത മനഃസുഖം തോന്നി. ശിവപ്രസാദിന്റെ ഉള്ളറിയാതെ അവളവനെ മനസ്സ് കൊണ്ട് സ്നേഹിച്ചു തുടങ്ങുകയായിരുന്നു അപ്പോൾ. എല്ലാ രീതിയിലും അവനെ ഉൾകൊള്ളാൻ മനസ്സ് പാകപ്പെടുത്താൻ ശ്രമിക്കുകയാണ് ഗായത്രി. പക്ഷേ ശിവപ്രസാദിന്റെ ഉള്ളിൽ കുടിലത മാത്രമാണെന്ന് അവൾ എന്ന് തിരിച്ചറിയാനാണ്. അറിഞ്ഞാൽ ആ നിമിഷം ആ പാവത്തിന്റെ ഹൃദയം തകർന്ന് പോകും.
ശിവപ്രസാദിന് ഗായത്രിയോട് സ്നേഹമുണ്ടോന്ന് ചോദിച്ചാൽ ഉണ്ട്. പക്ഷേ അവളെക്കാൾ അവളുടെ ശരീരത്തോടാണ് അവന് സ്നേഹ കൂടുതൽ. ഗായത്രിയുടെ മനസ്സ് കാണാൻ ശ്രമിക്കാതെ കേവലം ശാരീരിക സംതൃപ്തിയാണ് അവനു പ്രധാനം. അതുപോലെ തന്നെ അവളുടെ തന്നിഷ്ടവും ഒന്ന് പറഞ്ഞാൽ പത്തു തിരിച്ചു പറയുന്ന സ്വഭാവത്തെയും അവൻ ഭയക്കുന്നുണ്ട്. അതുകൊണ്ടാണ് അവളെ സ്നേഹിക്കുന്ന, മനസ്സിലാക്കുന്ന നല്ലൊരു ഭർത്താവായി അവൻ തകർത്തഭിനയിക്കുന്നത്. ആദ്യമാദ്യം ഗായത്രിയോട് ഉണ്ടായിരുന്ന അവന്റെ ദേഷ്യം ഇപ്പോൾ മാറുന്നുണ്ട്. പകരം ശിവപ്രസാദ് ഇപ്പോൾ ചിന്തിക്കുന്നത് അവൻ ആഗ്രഹിക്കുന്ന പോലെയൊക്കെ ഗായത്രിയെ കിട്ടിയാൽ മതിയെന്നാണ്. അതുകൊണ്ടാണ് എന്നെങ്കിലും അവൾ ഇത് തിരിച്ചറിഞ്ഞാൽ പ്രതിരോധിക്കാനുള്ള കൃത്രിമ തെളിവുകൾ അവൻ ഉണ്ടാക്കി വച്ചിരിക്കുന്നത്.
അപ്പോഴും ശിവപ്രസാദ് ഒരു കാര്യം വിസ്മരിച്ചു പോയി. ഒരാളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് അധികനാൾ പിടിച്ചു നിൽക്കാൻ പറ്റില്ലെന്ന വസ്തുത. പല നാൾ കള്ളൻ ഒരു നാൾ പിടിയിലാവും എന്നാണല്ലോ.
🍁🍁🍁🍁🍁
വൈകുന്നേരം കോളേജിൽ നിന്ന് വന്ന് മേല് കഴുകുമ്പോഴാണ് ഗായത്രി വയറ്റിലെ ചുവന്ന പാട് ശ്രദ്ധിക്കുന്നത്. സോപ്പ് പത കൊണ്ടപ്പോൾ എവിടെയൊക്കെയോ അവൾക്ക് നീറ്റലും അനുഭവപ്പെട്ടു. ഇതെങ്ങനെ സംഭവിച്ചു എന്നാണ് അവളപ്പോൾ ഓർത്തത്. രാവിലെ കുളിക്കുമ്പോഴും എന്തോ നീറ്റൽ പോലെ തോന്നിയത് ഗായത്രി ഓർത്തു. നോക്കി നിൽക്കാൻ സമയമില്ലാത്തത് കൊണ്ടാണ് അപ്പോ ഒന്നും ശ്രദ്ധിക്കാൻ നിൽക്കാത്തത്.
മേല് കഴുകി ബാത്‌റൂമിൽ നിന്ന് പുറത്തിറങ്ങിയ ഗായത്രി നേരെ ചെന്നത് നിലകണ്ണാടിക്ക് മുൻപിലാണ്. പിൻകഴുത്തിലും ഇടുപ്പിലും നീറ്റൽ തോന്നിയ ഭാഗം കണ്ണാടിയിൽ നോക്കി അവൾ പരിശോധിച്ചു. പല്ലുകൾ ആഴ്ന്ന പോലെയുള്ള ഇടുപ്പിലെ മുറിവും പിൻകഴുത്തിലേതും എങ്ങനെ സംഭവിച്ചതാണെന്ന് ഓർത്തിട്ട് ഗായത്രിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. മിനിഞ്ഞാന്ന് തങ്ങൾ ബന്ധപ്പെട്ടപ്പോൾ ഉണ്ടായതാണോന്ന് അവൾക്ക് നേരിയ സംശയം തോന്നി. അങ്ങനെ ഉണ്ടായാൽ തന്നെ അപ്പോൾ തനിക്ക് വേദനിക്കില്ലേ താൻ അറിയില്ലേ എന്നൊക്കെ ഗായത്രി ഓർത്തു.
അത്ര വലിയ വേദനയില്ലെങ്കിലും തൊടുമ്പോഴും സോപ്പ് തട്ടുമ്പോഴും നീറ്റലുണ്ട്. ഒരുപക്ഷെ ഉറക്കത്തിൽ എന്തെങ്കിലും കടിച്ചതായിരിക്കുമെന്ന് കരുതി തത്കാലം അവൾ സമാധാനിച്ചു. ഇനി ഇതുപോലെ ഉണ്ടാവുന്നുണ്ടോന്ന് നോക്കണമെന്നും അവൾ ചിന്തിച്ചു.
അലമാരയിൽ മടക്കി വച്ച വസ്ത്രങ്ങൾ എടുമ്പോൾ നന്നായി കുടഞ്ഞു, മൊത്തം നിവർത്തി നോക്കി പരിശോധന നടത്തിയിട്ടാണ് അവൾ അത് ധരിച്ചത്.
🍁🍁🍁🍁🍁
അന്ന് രാത്രി ശിവപ്രസാദ് ഗായത്രിക്ക് ഉറക്കഗുളിക കൊടുത്തില്ല. രണ്ട് മൂന്ന് ദിവസം കഴിഞ്ഞു മതിയെന്ന് അവൻ വിചാരിച്ചു. അതുകൊണ്ട് തന്നെ രാത്രിയിൽ ഗായത്രി ഉറക്കമായ ശേഷം അന്നത്തെ ക്യാമറ വിഷ്വൽസ് പരിശോധിക്കാൻ അവൻ തീരുമാനിച്ചു.
ക്യാമറയിലെ ദൃശ്യങ്ങൾ ലാപ്ടോപ്പിൽ പകർത്തിയിട്ട് അവൻ അതെല്ലാം യഥാസ്ഥാനത്ത് കൊണ്ട് വച്ചു. ഗായത്രി തന്റെ സ്നേഹം മനസ്സിലാക്കി അടുക്കാൻ തുടങ്ങുമ്പോൾ ക്യാമറ എല്ലാം ഒഴിവാക്കാമെന്ന കണക്ക് കൂട്ടലാണ് അവന്. അതുവരെ തന്റെ വിശപ്പടക്കാൻ അതവിടെ വേണം.
ലാപ്ടോപ്പിൽ ഗായത്രിയുടെ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ അവനു ഒരു കാര്യം ഉറപ്പായി. തന്റെ ആവേശം കാരണം അവളുടെ ദേഹത്തുണ്ടായ മുറിപ്പാടുകൾ ഗായത്രി കണ്ട് കഴിഞ്ഞുവെന്നത്. അതോടെ ശിവപ്രസാദ് അലർട്ടായി. ഇനി ഇങ്ങനെയൊരു അബദ്ധം പറ്റാൻ പാടില്ല. അത് കണ്ടിട്ട് ഗായത്രിയുടെ മനസ്സിൽ എന്തെങ്കിലും സംശയം തോന്നിയോ എന്നായിരുന്നു പിന്നീടവൻ ചിന്തിച്ചത്. അഥവാ സംശയം വല്ലതും ഉണ്ടെങ്കിൽ, തന്നെ അവൾ നിരീക്ഷിക്കുമെന്ന് ശിവ പ്രസാദ് ഉറപ്പിച്ചു.
ഗായത്രിക്ക് സംശയം തോന്നുന്ന രീതിയിൽ ഒന്നും തന്നിൽ നിന്ന് ഉണ്ടാവാൻ പാടില്ല. അവളെ താൻ ആഗ്രഹിക്കുന്നുണ്ടെന്ന തോന്നൽ പോലും അവളിൽ ഉണ്ടാക്കാൻ പാടില്ല. ക്യാമറ വച്ചതും ഇന്ന് അതൊക്കെ ഒന്ന് നോക്കാൻ തോന്നിയതും നന്നായി എന്നവന് തോന്നി.
സമയം പന്ത്രണ്ടര കഴിഞ്ഞപ്പോൾ ലാപ്ടോപ് ഷട്ട്ഡൌൺ ചെയ്ത് മേശപ്പുറത്തു കൊണ്ട് വച്ചിട്ട് അവൻ ഉറങ്ങാനായി വന്ന് കിടന്നു.
“ശിവേട്ടൻ ഇതുവരെ ഉറങ്ങിയില്ലേ?” ഉറക്കത്തിൽ ഞെട്ടി ഉണർന്ന ഗായത്രി അരികിൽ വന്ന് കിടന്നവനെ കണ്ട് അമ്പരപ്പോടെ ചോദിച്ചു.
“ഇല്ല… കുറച്ചു മെയിൽ ചെക്ക് ചെയ്യാനുണ്ടായിരുന്നു. അതൊക്കെ ഒന്ന് നോക്കുവായിരുന്നു. ആട്ടെ, താൻ ഉറങ്ങിയില്ലായിരുന്നോ?” താൻ ക്യാമറ എടുക്കുന്നതും തിരികെ വയ്ക്കുന്നതും എങ്ങാനും അവൾ കണ്ടോ എന്ന ഭയം അവനെ പിടികൂടി.
“ഞാൻ ഉറങ്ങിയതാ… എന്തോ സ്വപ്നം കണ്ട് ഉണർന്ന് പോയതാ.” കണ്ണ് തിരുമി കൊണ്ടവൾ അവന് നേരെ മുഖം ചരിച്ചു കിടന്നു.
“മ്മ്മ്…” ദീർഘമായി ഒന്ന് മൂളി കൊണ്ട് ശിവപ്രസാദ് പുതപ്പ് വലിച്ചിട്ടു.
ഈ ഉണരൽ കുറച്ചു നേരത്തെ ആയിരുന്നെങ്കിൽ എല്ലാം തകിടം മറിഞ്ഞേനെ. ക്യാമറ എടുക്കുമ്പോഴോ വയ്ക്കുമ്പോഴോ അബദ്ധവശാൽ അത് കണ്ട് കൊണ്ട് എഴുന്നേറ്റിരുന്നെങ്കിൽ ഒരു കള്ളവും പറഞ്ഞ് പിടിച്ചു നിൽക്കാൻ പറ്റില്ലായിരുന്നു. ഇനി ഗായത്രി മുറിയിലുള്ളപ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് അവൻ തീരുമാനിച്ചു. ചെയ്യുന്ന കള്ളത്തരം പിടിക്കപ്പെടാതിരിക്കാൻ താനെടുക്കുന്ന മുൻകരുതലോർത്ത് ശിവപ്രസാദിന് സ്വയം അഭിമാനം തോന്നി.
“ഗുഡ് നൈറ്റ് ഗായു…” അവളെ നോക്കി പറഞ്ഞു കൊണ്ട് അവൻ അവൾക്ക് മുഖം കൊടുക്കാതെ പുറം തിരിഞ്ഞു കിടന്നു.
ഉറക്കം മുറിഞ്ഞു പോയതിനാൽ അവൾക്ക് പിന്നെ കുറെ നേരത്തേക്ക് ഉറക്കം വന്നതേയില്ല. കുറെ സമയം വെറുതെ അവനെ നോക്കി അങ്ങനെ തന്നെ അവൾ കിടന്നു. താൻ ഉണർന്നത് കണ്ട് അവൻ തന്നോടെന്തെങ്കിലും സംസാരിക്കും എന്നവൾ വെറുതെ പ്രതീക്ഷിച്ചു. പക്ഷേ അവൻ തിരിഞ്ഞു കിടന്ന് ഉറങ്ങിയത് കണ്ടപ്പോൾ തനിക്കൊരു ശല്യമായി തോന്നണ്ട എന്ന് കരുതിയാവും ശിവപ്രസാദ് മിണ്ടാതെ കിടന്ന് കളഞ്ഞതെന്ന് ചിന്തിച്ച് ഗായത്രി ചെറിയൊരു വിഷമം തോന്നി.
താൻ അവനെ ഒരുപാട് അവഗണിക്കുന്നുണ്ടോ എന്നൊക്കെ അവളോർത്തു.
ഒരു നിമിഷം ഗായത്രിയുടെ മനസ്സിലേക്ക് അഖിലിന്റെ മുഖം കടന്ന് വന്നു. തനിക്കൊന്നും വേദന മാത്രം സമ്മാനിക്കുന്നൊരു മുഖമാണത്. അഖിലേട്ടനെ പൂർണ്ണമായും മറക്കാൻ പറ്റാത്തതാണ് ശിവപ്രസാദിൽ നിന്നും താൻ അകന്ന് നിൽക്കാൻ കാരണമെന്ന് അവൾക്കറിയാം. അത്ര പെട്ടെന്ന് മറക്കാൻ കഴിയുന്ന ഓർമ്മകളല്ല അതൊന്നും.
പക്ഷേ മറന്നേ പറ്റു… എത്രനാൾ ഈ മനുഷ്യനെ താൻ അകറ്റി നിർത്തും. ഭാര്യാ ഭർത്താക്കന്മാർ ആകുമ്പോൾ ഇങ്ങനെ ജീവിക്കുന്നതിൽ ഒരർത്ഥവുമില്ല. ശിവപ്രസാദ് എങ്ങനെയുള്ളവനായിരിക്കും എന്നോർത്ത് ആദ്യമൊക്കെ ഒരു ഭയം തോന്നിയിരുന്നു. തന്നെ കാണിക്കാൻ വേണ്ടിയാണോ ഓരോ വാക്കുകളും പ്രവർത്തികളും എന്ന് കരുതി മാസങ്ങളോളം സംശയ ദൃഷ്ടിയോടെ മാത്രം നിരീക്ഷിച്ചിട്ടുണ്ട്. ഒക്കെ ഒരു അഭിനയമായിരുന്നുവെങ്കിൽ കള്ളി വെളിച്ചത്തായാനെ. ഒരു മനുഷ്യന് എങ്ങനെയാണ് മാസങ്ങളോളം തനിക്ക് മുന്നിൽ ഡീസന്റാണെന്ന് അഭിനയിച്ചു നിൽക്കാൻ പറ്റുന്നത്? അക്കാരണം, അതൊന്ന് കൊണ്ട് മാത്രമാണ് ശിവപ്രസാദിനെ ഗായത്രി വിശ്വസിച്ചത്.
പക്ഷേ അവളുടെ സ്വഭാവം നന്നായി മനസ്സിലാക്കിയ ശിവപ്രസാദ് അവളെക്കാൾ സമർത്ഥമായി കളിച്ചു. ഗായത്രിയുടെ വിശ്വാസം നേടിയെടുത്തു. സ്നേഹം കൊണ്ടവളുടെ മനസ്സിലെ മഞ്ഞുമല ഉരുക്കാൻ തുടങ്ങി. ഗായത്രിയും ആത്മാർത്ഥമായി ശ്രമിച്ചു സ്വയം മാറാൻ തയ്യാറെടുത്തു. ഒരു ജീവിതമല്ലേയുള്ളൂ… നഷ്ടപ്പെട്ടവനെ ഓർത്ത് ഇനിയും ജീവിതം കളയാതെ തിരിച്ചു പിടിക്കണം എന്ന് അവളും ചിന്തിച്ചു തുടങ്ങി.
🍁🍁🍁🍁🍁
രണ്ട് ദിവസം ഇടവിട്ട് ഒരു ഉറക്ക ഗുളിക വീതം ശിവപ്രസാദ് അവൾക്ക് ചായയിൽ കലക്കി കൊടുത്തു കൊണ്ടിരുന്നു. രണ്ടെണ്ണം കൊടുത്താൽ അവൾ രാവിലെ ഉണരാൻ വൈകുമെന്നും ഇടയ്ക്കിടെ അങ്ങനെ വൈകി എണീറ്റാൽ അതും അവളിൽ സംശയം ഉണ്ടാക്കുമെന്ന ചിന്തയിൽ നിന്നാണ് അവൻ ഒരെണ്ണം കൊടുക്കാൻ തീരുമാനിച്ചത്.
താനവളെ സെക്ഷ്വലി ഉപയോഗിച്ചുവെന്ന് പിറ്റേന്ന് ഉറക്കമുണരുമ്പോൾ ഗായത്രി തിരിച്ചറിയാൻ പാടില്ലെന്ന് ശിവപ്രസാദിന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തന്റെ നഖപ്പാട് പോലും അവനവളുടെ ഉടലിൽ വീഴാതിരിക്കാൻ ശ്രദ്ധിച്ചു.
🍁🍁🍁🍁
ഗായത്രിയെക്കാൾ അവളുടെ പീരിയഡ്സ് ഡേറ്റൊക്കെ ഊർമിള നോക്കി വയ്ക്കാറുണ്ട്. എല്ലാം മാസവും പത്താം തീയതിയോ ഒൻപതിനോ പതിനൊന്നിനോ ഒക്കെ പീരിയഡ്സ് വരുന്ന ഗായത്രിക്ക് ഇത്തവണ പതിമൂന്നാം തീയതിയും ഡേറ്റ് വരാതിരുന്നപ്പോൾ ഊർമിള അത് കൃത്യമായി നോട്ട് ചെയ്തു. ഗായത്രിയും അക്കാര്യത്തിൽ ടെൻഷനടിച്ചു നടക്കുകയാണ്.
താൻ ഭയന്നത് പോലെ സംഭവിക്കരുതേ എന്നൊരു പ്രാർത്ഥനയായിരുന്നു അവളുടെ മനസ്സിൽ. പതിമൂന്ന് പതിനഞ്ച് ആയി. ഒരു പ്രെഗ്നൻസി കിറ്റ് വാങ്ങി നോക്കാൻ ഗായത്രിക്ക് പേടി തോന്നി. പക്ഷേ ഇങ്ങനെ നോക്കാതിരുന്നാൽ ശരിയാവില്ല എന്നോർത്ത് ഒരെണ്ണം വാങ്ങി നോക്കാൻ അവൾ തീരുമാനിച്ചു….കാത്തിരിക്കൂ………