വരും ജന്മം നിനക്കായ്: ഭാഗം 41

വരും ജന്മം നിനക്കായ്: ഭാഗം 41

രചന: ശിവ എസ് നായർ

"ഗായു... നീ എന്തിനാ കരയുന്നെ... നിനക്ക് ഞാനില്ലേ... നീയൊന്ന് സമാധാനമായിരിക്ക്. രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഞാൻ വരും." അഖിൽ ഉറപ്പോടെ പറഞ്ഞു. "പെട്ടെന്ന് തന്നെ വാ... എനിക്ക് അർജന്റ് ആയിട്ട് കണ്ടേ പറ്റു." ഗായത്രി എങ്ങലടക്കി പറഞ്ഞു. "ഞാൻ വരുന്നത് വരെ നീ സേഫ് ആയിട്ട് ഇരിക്കില്ലേ ഗായു." "ഹ്മ്മ്... ഇപ്പോ ഞാൻ സേഫ് ആണ്..." "നമുക്ക് വന്നിട്ട് കാണാം..." "അഖിലേട്ടൻ എന്നെ കാണാൻ കോളേജിലേക്ക് വന്ന മതി. പുറത്ത് എവിടെയും നമ്മൾ സേഫ് അല്ല. ആരെങ്കിലും കണ്ടാൽ അത് വലിയ പ്രശ്നമാകും. നമ്മൾ തമ്മിൽ കാണുന്നത് വേറെയാരും കാണാൻ പാടില്ല." "എല്ലാം നീ പറയുന്നത് പോലെ... രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഞാൻ ഇവിടുന്ന് കയറും. നീ ഒന്നുകൊണ്ടും വിഷമിക്കരുത്." "അഖിലേട്ടൻ വരുന്നെന്നു കേട്ടപ്പോൾ കുറച്ചു സമാധാനം തോന്നുന്നുണ്ട്. വേഗം വന്നാൽ മാത്രം മതി..." അത് പറയുമ്പോൾ അവളുടെ സ്വരമിടറിയിരുന്നു. "വരാം... നീ വിളിച്ചാൽ ആ നിമിഷം തന്നെ ഞാൻ പറന്നെത്തില്ലേ..." അത്രമേൽ സ്നേഹത്തോടെ അവൻ പറഞ്ഞു. 🍁🍁🍁🍁🍁 രണ്ട് ദിവസങ്ങൾ രണ്ട് യുഗങ്ങൾ പോലെ തോന്നി ഗായത്രിക്ക്... ശിവപ്രസാദിനെ പൂട്ടാൻ ചില പദ്ധതികൾ മനസ്സിൽ കണക്ക് കൂട്ടി വച്ചിട്ടുണ്ട്. ആ പ്ലാൻ വിജയിക്കണമെങ്കിൽ ഒരാളെ സഹായം കൂടിയേ തീരു. കമ്പ്യൂട്ടർ സയൻസിൽ എം ടെക് എടുത്ത ആളാണ് ശിവപ്രസാദ്. അതുകൊണ്ടാണ് തന്റെയും അഖിലിന്റെയും ബെഡ്‌റൂം സീൻ വരെ ഒറിജിനൽ പോലെ ഉണ്ടാക്കാൻ അവന് കഴിഞ്ഞത്. അവന്റെ ലാപ്പിൽ നിന്നും അത് എന്നന്നേക്കുമായി കളയണം. അതിന് അഖിലേട്ടൻ സഹായിക്കണം. അഖിലും ബി ടെക് കമ്പ്യൂട്ടർ സയൻസാണ് പഠിച്ചത്. എന്തായാലും ഇതിനെ കുറിച്ചൊക്കെ അറിവില്ലാണ്ട് ഇരിക്കില്ല. ശിവപ്രസാദിന്റെ കൈയ്യിൽ ആ വീഡിയോ ഉണ്ടെങ്കിൽ അത് തനിക്ക് തന്നെ വിനയാകുമെന്ന് ഗായത്രിക്ക് അറിയാം. വിചാരിച്ച പോലെ കാര്യങ്ങൾ നടന്നാൽ ശിവപ്രസാദിനെ എല്ലാരേം മുന്നിലിട്ട് നാറ്റിക്കണം. ഇനിയൊരു പെണ്ണിനോടും അവനിങ്ങനെ ചെയ്യാൻ ധൈര്യം വരരുത്. നാണംകെടുത്തിയേ പറ്റു. അവനോട് അടങ്ങാത്ത ദേഷ്യത്തിലായിരുന്നു ഗായത്രി. പിറ്റേന്ന് ഞായറാഴ്ച സാധാരണ പോലെ കടന്ന് പോയി. തിങ്കളാഴ്ച ഉച്ചക്ക് അഖിൽ എത്തുമെന്ന് പറഞ്ഞിട്ടുണ്ട്. ആ രാത്രി ഒന്ന് കഴിഞ്ഞു കിട്ടാൻ കാത്തിരിക്കുകയായിരുന്നു ഗായത്രി. ഞായറാഴ്ച ആയതുകൊണ്ട് ശിവപ്രസാദും വീട്ടിലുണ്ടായിരുന്നു. അവൻ ഉറക്ക ഗുളിക എങ്ങാനും താൻ കഴിക്കുന്ന ആഹാരത്തിൽ പൊടിച്ചു ചേർത്താലോ എന്ന് പേടിച്ച് ഗായത്രി അവന്റെ കൺവെട്ടത്തു നിന്ന് മാറിയതേയില്ല. ഗായത്രി അവനെ തന്നെ ചുറ്റിപറ്റി നടക്കുകയും വെറുതെ എന്തെങ്കിലുമൊക്കെ സംസാരിച്ചു അടുത്ത് കൂടുകയും ചെയ്തോണ്ട് അന്ന് രാത്രി അവളെ ഉറക്കി കിടത്തി മോഹ സാക്ഷത്കാരം നടത്തണമെന്ന് കരുതി കാത്തിരുന്ന ശിവപ്രസാദിന് നിരാശനാകേണ്ടി വന്നു. തന്റെ ഉള്ളിലെ വെറുപ്പും ദേഷ്യവും ഗായത്രിയും പുറത്ത് പ്രകടിപ്പിച്ചില്ല. കുറച്ചു ദിവസം കൂടെ ഇങ്ങനെ സഹിക്കേണ്ടി വരുമെന്ന് അവളോർത്തു. അന്ന് രാത്രി കിടക്കാൻ നേരം ശിവപ്രസാദ് അവളുടെ അടുത്തേക്ക് വന്നു. "ഗായൂ..." "മ്മ്മ്..." കിടക്ക വിരി തട്ടി കുടയവേ അവളവനെ ചോദ്യ ഭാവത്തിൽ നോക്കി. "നമ്മുടെ കല്യാണം കഴിഞ്ഞു വർഷം ഒന്നാവാൻ പോവുന്നു. തന്റെ ട്രീറ്റ്മെന്റ് അടുത്ത മാസമാകുമ്പോ കഴിയില്ലേ. അപ്പോഴേക്കും നമുക്കൊരു കുഞ്ഞിനെ കുറിച്ച് ചിന്തിക്കണ്ടെ." ശിവപ്രസാദ് അനുനയത്തിൽ ചോദിച്ചു. "കുറച്ചൂടെ കഴിഞ്ഞിട്ട് പോരെ ശിവേട്ടാ." ഗായത്രി ദേഷ്യം കടിച്ചമർത്തി നിന്നു. "ഇനിയും എത്ര നാൾ വേണം തനിക്ക്." "ഒരു മൂന്നാല് മാസം കൂടി കഴിയട്ടെ. അപ്പോഴേ എനിക്കൊന്ന് ആരോഗ്യം വയ്ക്കു. ഈ ക്ഷീണവും ബോഡി പെയ്‌നും ഒക്കെ മാറുകയും വേണ്ടേ." അവൾ നിഷ്കളങ്കമായി പറഞ്ഞു. "തന്റെ ഇഷ്ടം... അതിൽ കൂടുതൽ കാത്തിരിക്കാൻ എനിക്ക് പറ്റില്ലട്ടോ. ഇപ്പോൾ തന്നെ എല്ലാവരും ചോദിച്ചു തുടങ്ങി." കുറച്ചു അധികാര ഭാവത്തിൽ അവൻ പറയുന്നത് കേട്ടപ്പോൾ ഗായത്രി മനസ്സിൽ ചിരിച്ചു. ശിവപ്രസാദ് അധികാരം കാണിച്ചു തുടങ്ങിയിരിക്കുന്നു. ഇപ്പോൾ അഭ്യർത്ഥനയുടെ സ്വരത്തിലാണ് ചോദ്യമെങ്കിലും കുറച്ചു കഴിഞ്ഞാൽ അത് മാറും. അവന്റെ തനിക്കൊണം അധികം വൈകാതെ കാണിച്ചു തുടങ്ങുമെന്ന് ഗായത്രി ഊഹിച്ചു. 'നിന്നെ ഒന്ന് ഗർഭിണി ആക്കിക്കോട്ടെ... എന്നിട്ട് കാണിച്ചു തരുന്നുണ്ട് ഞാനാരാന്ന്.' ശിവപ്രസാദ് മനസ്സിൽ ചിന്തിച്ചു. 'നിനക്ക് ഇനി കുട്ടി കൂടി വേണമല്ലേ... ശരിയാക്കി തരുന്നുണ്ട് ഞാൻ. എന്നെ പ്രെഗ്നന്റ് ആക്കാൻ വേണ്ടി ഉറക്ക ഗുളിക തന്ന് കിടത്തിയിട്ട് റേപ്പ് ചെയ്തതൊക്കെ ഞാൻ കണ്ടതാടാ. നീ തന്നെ അല്ലെ അതൊക്കെ ക്യാമറ വച്ച് പിടിച്ചത്. അതേതായാലും നന്നായി... അതുകൊണ്ടല്ലേ ഞാനത് കണ്ടതും നിന്റെ തനി സ്വഭാവം മനസ്സിലാക്കാൻ കഴിഞ്ഞതും. കുറച്ചു ദിവസം കൂടി കഴിഞ്ഞോട്ടെ.... എന്നോട് കാണിച്ചതിനൊക്കെ പലിശ സഹിതം ഞാൻ തിരിച്ചു തരും. ഗായത്രി ആരാണെന്ന് നീ അറിയാൻ പോകുന്നേയുള്ളു.' അവനെ നോക്കി ചിരിച്ചു കൊണ്ട് ഗായത്രി മനസ്സിൽ പിറു പിറുത്തു. "എങ്കിൽ പിന്നെ നമുക്ക് കിടന്നാലോ?" "ശിവേട്ടൻ കിടന്നോ. എനിക്ക് നാളത്തേക്ക് കുറച്ചു നോട്സ് എഴുതി വയ്ക്കാൻ ഉണ്ടായിരുന്നു." അവന്റെ ഉദ്ദേശം മനസ്സിലായതും ഒഴിവാക്കാൻ എന്നോണം ഗായത്രി പറഞ്ഞു. "ആകെ ഒരു ഞായറാഴ്ചയാ കിട്ടുന്നത്. ഇന്നും താൻ എന്നെ ഒഴിവാക്കുകയാണോ? രണ്ട് ദിവസമായി താനെന്നെ അവോയ്ഡ് ചെയ്യുന്നു." "എനിക്കും മൂഡ് തോന്നണ്ടേ." "തനിക്കെന്നാ മൂഡ് തോന്നാറുള്ളത്. എപ്പഴും ഞാൻ തന്നെ അല്ലേ അങ്ങോട്ട്‌ വരാറുള്ളത്. ഒരിക്കൽ പോലും ഗായു ഇങ്ങോട്ട് താല്പര്യം കാണിച്ചു വന്നിട്ടില്ലല്ലോ. ഞാനും ഒരു മനുഷ്യനല്ലേ. എനിക്കും ഇല്ലേ വികാരങ്ങൾ..." ശിവപ്രസാദിന് കടുത്ത നിരാശ തോന്നി. "എനിക്ക് താല്പര്യം തോന്നാത്തത് എന്റെ കുറ്റമല്ലല്ലോ. ശിവേട്ടന് എപ്പഴും ഇങ്ങനെ തന്നെ ആണല്ലോ. അതുപോലെ എനിക്ക് ആവാൻ പറ്റില്ല. അതിന്റെ റീസൺ ഒന്നും എനിക്കറിയില്ല." അവനെ മനഃപൂർവം ചൊടിപ്പിക്കാൻ വേണ്ടിയാണ് ഗായത്രി അങ്ങനെ പറഞ്ഞത്. എല്ലാം അറിഞ്ഞപ്പോൾ മുതൽ ഓരോ ഒഴിവ് കഴിവ് പറഞ്ഞ് ഗായത്രി അവനെ സ്വകാര്യ നിമിഷങ്ങളിൽ നിന്ന് അകറ്റി നിർത്തുകയാണ്. അത് ശിവപ്രസാദിനെ നല്ല രീതിയിൽ ബാധിക്കുന്നുമുണ്ട്. ഉറക്ക ഗുളിക കലക്കാനും ഗായത്രി അവന് അവസരം കൊടുക്കാതെ അവന്റെ കൂടെ നടക്കുന്നുണ്ട്. ഇനിയൊരു കാരണവശാലും ശിവപ്രസാദിനെ തന്റെ ശരീരത്തിൽ തൊടാൻ അവസരം നൽകില്ല എന്ന വാശിയിലാണ് ഗായത്രി. അവന്റെ സാമീപ്യം പോലും അവളിൽ അറപ്പുളവാക്കുകയാണ്. "താൻ ഇങ്ങനെ തുടങ്ങിയാൽ അത് നമ്മുടെ സെക്ഷ്വൽ ലൈഫിനെ മോശമായി ബാധിക്കും ഗായു. ഹസ്ബൻഡ് വൈഫ്‌ റിലേഷൻ ഇതൊക്കെ ചേർന്നത് ആണ്. താൻ ഇങ്ങനെ തന്നെ മുന്നോട്ടു പോവുകയാണെങ്കിൽ തന്നെ ഏതെങ്കിലും ഡോക്ടറെ അടുത്ത് കൗൺസിലിംഗിന് കൊണ്ട് പോകേണ്ടി വരും." "എന്റെ ബോഡിയിലെ ഹോർമോൺ ചേഞ്ച്സ് കൊണ്ടാണ് ഇങ്ങനെ. മെഡിസിൻ എടുത്ത് കഴിയുമ്പോൾ എല്ലാം നോർമൽ ആകുമല്ലോ.. അപ്പോ ഈ മൂഡ് സ്വിങ്സ് മാറുമെന്ന് എനിക്ക് തോന്നുന്നു. അങ്ങനെ മാറിയില്ലെങ്കിൽ ശിവേട്ടൻ പറഞ്ഞത് പോലെ നമുക്ക് ഡോക്ടറെ കാണാം. ഇപ്പോ ഞാനൊന്ന് നോട്സ് എഴുതിക്കോട്ടെ." അവനെ ഒഴിവാക്കാനെന്നോണം ഗായത്രി ബുക്കും പേനയും എടുത്തു മേശയ്ക്ക് അടുത്ത് വന്നിരുന്നു. അവളോട് തർക്കിച്ചിട്ട് കാര്യമില്ലെന്ന് അറിയാവുന്നത് കൊണ്ട് ശിവപ്രസാദ് ക്ഷോഭമടക്കി കിടക്കയിൽ വന്ന് കിടന്നു. ഏകദേശം ഒരു മണിക്കൂർ വരെ അവൾ എന്തൊക്കെയോ കുത്തിക്കുറിച്ചിരുന്നു. മനസ്സ് മുഴുവനും നാളെ അഖിലിനെ കാണാൻ പോവുന്നത് മാത്രമാണ്. മൂന്ന് വർഷം കഴിഞ്ഞു തമ്മിൽ കണ്ടിട്ട്. ഈ കല്യാണം നടന്നിട്ടില്ലായിരുന്നെങ്കിൽ ഒത്തിരി സന്തോഷിക്കേണ്ട മുഹൂർത്തമായിരുന്നു. ഗായത്രിയിൽ നിരാശ നിറഞ്ഞു. ശിവപ്രസാദ് തിരിഞ്ഞു കിടക്കുന്നത് കണ്ട് ബുക്ക് മടക്കി വച്ച് ലൈറ്റ് ഓഫാക്കി അവളും കിടന്നു. പുതപ്പ് വലിച്ചു ശരീരത്തിലേക്ക് ഇടുമ്പോഴാണ് ശിവപ്രസാദിന്റെ കൈകൾ അവളുടെ ഇടുപ്പിൽ ചുറ്റി പിടിച്ചത്. അവന്റെ ചൂട് നിശ്വാസം പിൻ കഴുത്തിൽ പതിച്ചതും ഗായത്രി ഒന്നും വിറച്ചു. ഒപ്പം അവന്റെ പരുക്കൻ അധരങ്ങൾ അവളുടെ കഴുത്തിൽ പതിഞ്ഞു. ഗായത്രി അവന്റെ കൈ വിടുവിക്കാൻ നോക്കിയതും ശിവപ്രസാദ് അവളെ കൂടുതൽ മുറുക്കി പിടിച്ചു. ഗായത്രി അവനെ പിന്തിരിഞ്ഞു നോക്കിയതും ശിവപ്രസാദിന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളെ കവർന്ന് കഴിഞ്ഞിരുന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story