Novel

വരും ജന്മം നിനക്കായ്: ഭാഗം 42

രചന: ശിവ എസ് നായർ

ഗായത്രി അവനെ പിന്തിരിഞ്ഞു നോക്കിയതും ശിവപ്രസാദിന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളെ കവർന്ന് കഴിഞ്ഞിരുന്നു.

“ശിവേട്ടാ… എന്തായീ കാണിക്കണേ… എന്നെ വിട്ടേ…” അവൾ അവന്റെ മുഖം ബലമായി പിടിച്ചു മാറ്റി.

“ഒന്ന് കെട്ടിപിടിച്ചു ഉമ്മ വയ്ക്കാനും പാടില്ലേ. തന്നെ ഞാൻ വേറൊന്നും ചെയ്തില്ലല്ലോ.” ശിവപ്രസാദ് തന്റെ പ്രവർത്തികളെ നിസ്സാരവൽക്കരിക്കാൻ ശ്രമിച്ചു.

“എന്റെ അനുവാദം കൂടാതെ എന്റെ ശരീരത്തിൽ തൊട്ട് പോകരുത്. എനിക്കത് ഇഷ്ടമല്ല. മര്യാദക്ക് നീങ്ങി കിടന്നോ.”

“ഒന്ന് കെട്ടിപിടിച്ചു കിടന്നോട്ടെ ഗായു.. പ്ലീസ്… അതെങ്കിലും സമ്മതിക്ക്. ഞാൻ നിന്റെ ഭർത്താവല്ലേ. വേറൊന്നും വേണ്ട… ഇങ്ങനെ ചേർന്ന് കിടന്നാൽ മാത്രം മതി.” അവൻ കെഞ്ചി.

“ഒന്നും വേണ്ട… എനിക്ക് കെട്ടിപിടിച്ചു കിടക്കുന്നതൊന്നും ഇഷ്ടമല്ല. ഇത്രയും നാൾ ഇങ്ങനെ അല്ലല്ലോ കിടന്നത്. ഇപ്പോ മാത്രം എന്താ പുതിയ ശീലമൊക്കെ.”

“ഇങ്ങനെ അല്ലേ ഓരോന്ന് ശീലിക്കുന്നത്. താനെന്താ ഇങ്ങനെ എല്ലാത്തിനും കടുംപിടുത്തം പിടിക്കുന്നത്.”

“എനിക്ക് കുറച്ചു ഫ്രീയായി കിടക്കണം. ഇനിയും എന്റെ സമ്മതമില്ലാതെ കെട്ടിപ്പിടിക്കാനും ഉമ്മ വയ്ക്കാനും വന്നാൽ ഞാൻ അപ്പുറത്തെ മുറിയിൽ പോയി കിടക്കും.” അവളുടെ സ്വരത്തിന് ഭീഷണിയുടെ ചുവയുണ്ടായിരുന്നു.

അതോടെ ശിവപ്രസാദ് ഒന്നടങ്ങി. മനസ്സിൽ അവളെ തെറി. വിളിച്ചു കൊണ്ട് അവൻ പിൻവാങ്ങി.

“തന്റെ ഇഷ്ടം പോലെ… എനിക്ക് മാത്രം ആഗ്രഹം ഉണ്ടായിട്ട് കാര്യമില്ലല്ലോ. തനിക്കും തോന്നണ്ടെ.” അവൻ നിരാശ മറച്ചു വച്ചില്ല.
അത് കണ്ടെങ്കിലും അവന്റെ മനസ്സലിയട്ടെ എന്നായിരുന്നു അവന്റെ മനസ്സിൽ. പക്ഷേ അവൾ ശിവപ്രസാദിനെ മൈൻഡ് ചെയ്യാതെ തിരിഞ്ഞു കിടന്ന് പുതപ്പ് തലവഴി മൂടി.

അവളെ കൊല്ലാനുള്ള ദേഷ്യം തോന്നി ശിവപ്രസാദിന്. ഇങ്ങനെ പോയാൽ അധികം വൈകാതെ ഈ അഭിനയമൊക്കെ നിർത്തി അവളെ പേടിപ്പിച്ചു തന്റെ കൂടെ നിർത്തേണ്ടി വരുമെന്ന് അവനോർത്തു.

ഗായത്രി ഇങ്ങനെ നിസ്സഹകരണം തുടരുകയാണെങ്കിൽ കയ്യിലുള്ള വീഡിയോസ് കാട്ടി അവളെ ഭീഷണിപ്പെടുത്തി തന്റെ ആഗ്രഹങ്ങൾ നടത്തേണ്ടി വരുമെന്ന് ശിവപ്രസാദ് ചിന്തിച്ചു.

തിരിഞ്ഞു കിടന്നെങ്കിലും ഗായത്രിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല. ഇനിയുള്ള ദിവസങ്ങൾ അവനെ പേടിക്കണമെന്ന് അവളുടെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു.

🍁🍁🍁🍁🍁

പിറ്റേന്ന് രാവിലെ പതിവ് പോലെ ഗായത്രി കോളേജിലേക്ക് പോകാനായി തയ്യാറായി. ശിവപ്രസാദും അവളോട് പിണക്കമൊന്നും കാണിച്ചില്ല.

ഗായത്രിയെ കോളേജിൽ വിട്ട് അവനും ഓഫീസിലേക്ക് പോയി.

രാവിലെ മുതൽ അവളുടെ മനസ്സാകെ അസ്വസ്ഥമാണ്. അഖിൽ വരുന്നത് ഇന്നാണ്. വെളുപ്പിന് ഫ്ലൈറ്റ് കേറിയെന്ന് പറഞ്ഞുള്ള അവന്റെ മെസ്സേജ് കണ്ടിരുന്നു.

എത്തിയോ ഇല്ലേ എന്നൊന്നും അറിയില്ല. അങ്ങോട്ട്‌ വിളിച്ചിട്ട് കിട്ടുന്നുമില്ല. ഇനി അഖിൽ വിളിക്കുന്നത് വരെ ടെൻഷനടിച്ച് ഇരിക്കണം.

ആദ്യത്തെ രണ്ട് പീരിയഡ് അവൾക്ക് ക്ലാസ്സുണ്ടായിരുന്നു. ക്ലാസ്സ്‌ എടുക്കുമ്പോഴൊക്കെ ഗായത്രിയുടെ ശ്രദ്ധ ഫോണിലേക്കായിരുന്നു.

രണ്ടാമത്തെ പീരിയഡ് കഴിഞ്ഞു സ്റ്റാഫ് റൂമിലേക്ക് നടക്കുമ്പോഴാണ് ഗായത്രിയുടെ ഫോണിലേക്ക് അഖിലിന്റെ നാട്ടിൽ നിന്നുള്ള നമ്പറിൽ നിന്ന് കാൾ വന്നത്.

ഉടനെ അവൾ കാൾ അറ്റൻഡ് ചെയ്ത് ഫോൺ ചെവിയോട് ചേർത്തു.

“അഖിലേട്ടാ… നാട്ടിലെത്തിയോ?”

“എത്തി ഗായു… ഞാനിപ്പോ നിന്റെ കോളേജിലേക്ക് വന്ന് കൊണ്ടിരിക്കയാ. വീട്ടിൽ പോലും പോയിട്ടില്ല.”

“എങ്ങനെയാ വരുന്നത്.”

“മനുവിന്റെ കാറിലാ.”

“വീട്ടിലറിയോ അഖിലേട്ടൻ വരുന്ന വിവരം.”

“ഇല്ല… ഞാൻ പറഞ്ഞിട്ടില്ല…”

“കോളേജിൽ എപ്പോഴാ എത്തുന്നത്?”

“പത്തു മിനിറ്റിനുള്ളിൽ എത്തും. ഞാൻ അവിടെ എങ്ങോട്ടാ വരേണ്ടത്?”

“അഖിലേട്ടൻ കാന്റീനിലേക്ക് വന്നാൽ മതി. ഒന്നും കഴിച്ചിട്ടുണ്ടാവില്ലല്ലോ. ക്ലാസ്സ്‌ ടൈം ആയതുകൊണ്ട് കുട്ടികൾ ഒന്നുമുണ്ടാവില്ല അവിടെ. നമുക്ക് സ്വസ്ഥമായി സംസാരിക്കാം.”

“ഞാൻ അവിടെ എത്തുമ്പോൾ നിന്നെ വിളിക്കാം.”

“ശരി…”

ഗായത്രി അവന്റെ വരവിനായി കാത്തിരുന്നു.

ഇന്റർവെൽ കഴിഞ്ഞു സ്റ്റുഡന്റസ് എല്ലാവരും തിരികെ ക്ലാസിലേക്ക് പോകുന്നത് കണ്ടപ്പോൾ ഗായത്രി മെല്ലെ മെയിൻ ഗേറ്റിന് അരികിലേക്ക് നടന്നു.

അൽപ്പ സമയം കഴിഞ്ഞപ്പോൾ മനുവിന്റെ കാർ അവിടേക്ക് വരുന്നത് അവൾ കണ്ടു. റോഡിന് ഓരം ചേർന്ന് മനു കാർ നിർത്തുന്നത് അഖിൽ, ഡോർ തുറന്ന് പുറത്തിറങ്ങുന്നതും ഗായത്രി കണ്ടു.

“ഞാനിവിടെ വെയിറ്റ് ചെയ്യാം… നീ പോയി അവളെ കണ്ടിട്ട് വാ.” മനു അഖിലിനോട് പറഞ്ഞു.

“ഓക്കേ ഡാ… ഞാൻ പോയി വരാം.” കാറിന്റെ ഡോർ അടച്ചിട്ട് അവൻ റോഡ് ക്രോസ് ചെയ്ത് കോളേജിന് നേർക്ക് നടന്നു.

തനിക്ക് നേരെ നടന്ന് വരുന്ന അഖിലിനെ കണ്ണെടുക്കാതെ നോക്കി നിൽക്കുകയാണ് ഗായത്രി. മൂന്ന് വർഷം കൊണ്ട് അവൻ ഒത്തിരി മാറിപോയെന്ന് അവൾക്ക് തോന്നി.

ബ്ലൂ ജീൻസും വൈറ്റ് ഷർട്ടുമാണ് വേഷം. ഇൻഷർട്ട് ചെയ്തിട്ടുണ്ട്. മുഖത്ത് കുറ്റിതാടി രോമങ്ങൾ ചെറുതായി വളർന്നിട്ടിട്ടുണ്ട്. ഒരുപാട് മെലിഞ്ഞുപോയി. എങ്കിലും മുഖത്ത് ആ പഴയ ചിരിയുണ്ട്. കണ്ണകളിൽ തന്നോടുള്ള പ്രണയം കാണാം.

“ഗായൂ…” സ്നേഹത്തോടെ അവൻ വിളിച്ചു.

“അഖിലേട്ടന് സുഖല്ലേ…” ഗായത്രി ശ്രമപ്പെട്ട് തന്റെ കണ്ണീർ അടക്കി നിർത്തി.

“എന്റെ സുഖവും സന്തോഷവും നീയായിരുന്നില്ലേ ഗായു. നീ മറ്റൊരാളെ സ്വന്തമായ നിമിഷം മുതൽ ഞാൻ തകർന്ന് പോയി സത്യത്തിൽ.” അഖിലിന്റെ സ്വരമൊന്നിടറി.

“അഖിലേട്ടൻ വാ… ഒന്നും കഴിച്ചിട്ടുണ്ടാവില്ലല്ലോ. നമുക്ക് കാന്റീനിൽ ഇരിക്കാം.” ഗായത്രി അവനെയും കൂട്ടികൊണ്ട് കാന്റീനിലേക്ക് നടന്നു.

“നീ ഒത്തിരി ക്ഷീണിച്ചു പോയി.”

“അഖിലേട്ടനും ക്ഷീണിച്ചു പോയി.”

“അത് സാരമില്ല… നീ നന്നായി കണ്ടാൽ മതി. സാരി നിനക്ക് നന്നായി ചേരുന്നുണ്ട്.” അഖിൽ പുഞ്ചിരിയോടെ പറഞ്ഞു.

“ഇവിടെ ജോയിൻ ചെയ്ത ശേഷമാ ഞാൻ ഇടയ്ക്കൊക്കെ സാരി ഉടുത്തു തുടങ്ങിയത്.” സംസാരത്തിനിടയിൽ അവൾ രണ്ട് ഊണിനു ഓർഡർ കൊടുത്തു.

“ഇവിടുത്തെ ജോലിയിൽ നീ കംഫർട് ആണോ.”

“അതേ… ആഗ്രഹിച്ചു കിട്ടിയ ജോലിയല്ല. അതുകൊണ്ട് ബുദ്ധിമുട്ട് ഒന്നുമില്ല.”

“അതവിടെ നിൽക്കട്ടെ… ഗായു എന്തിനാ എന്നെ വിളിച്ചത്. കാര്യമായ പ്രശ്നമില്ലാതെ നീയെന്നോട് വേഗം വരാൻ പറഞ്ഞ് വിളിക്കില്ലല്ലോ.”

“അത് പിന്നെ… ഞാൻ… എനിക്ക്…” എവിടെ തുടങ്ങും എങ്ങനെ തുടങ്ങുമെന്ന് അറിയാതെ ഗായത്രി വിഷണ്ണയായി.

“എന്താണെങ്കിലും പറ ഗായു…” അഖിൽ മുന്നോട്ടാഞ്ഞിരുന്നു.

ഓർഡർ ചെയ്ത ഊണ് രണ്ട് പ്ലേറ്റിലായി അവരുടെ മുന്നിലെത്തി.

ഗായത്രി ഒന്ന് നെടുവീർപ്പിട്ട് കൊണ്ട് സംസാരത്തിന് തുടക്കമിട്ടു.

“ഞാൻ ശിവപ്രസാദിനെ ഡിവോഴ്സ് ചെയ്യാൻ തീരുമാനിച്ചു.”

“ഏഹ്… ഡിവോഴ്സോ? എന്തിന്? അതിന് മാത്രം എന്തുണ്ടായി.” അവൾ പറഞ്ഞത് കേട്ട് അഖിൽ ഞെട്ടിപ്പോയി.

“അവനൊരു റേപ്പിസ്റ്റ് ആണ് അഖിലേട്ടാ. സ്വന്തം ഭാര്യയെ ഉറക്ക ഗുളിക കൊടുത്ത് മയക്കി കിടത്തിയിട്ട് റേപ്പ് ചെയ്യുന്നവനാണ് ശിവപ്രസാദ്. പുറമേ നന്നായി അഭിനയിക്കാനും അവനറിയാം. അത് മാത്രമല്ല… ബെഡ്‌റൂമിലും ബാത്‌റൂമിലും ക്യാമറ വച്ച് എല്ലാം ഷൂട്ട്‌ ചെയ്ത് ലാപ്ടോപ്പിൽ സേവ് ചെയ്ത് വച്ചിട്ടുണ്ട്. കുറച്ചു ദിവസം മുൻപാണ് ഞാനിതൊക്കെ അറിഞ്ഞത്.” കൈപ്പത്തിയിൽ മുഖം താങ്ങി അവളിരുന്നു.

“ഗായൂ… ഞാനീ കേട്ടതൊക്കെ സത്യമാണോ?.” അഖിൽ നടുക്കത്തോടെ ചോദിച്ചു.

“എല്ലാം സത്യമാണ്… അത് മാത്രമല്ല അവൻ ചെയ്ത് വച്ചേക്കുന്നത്. ഞങ്ങൾ തമ്മിൽ ബന്ധപ്പെടുന്ന വീഡിയോ മോർഫ് ചെയ്ത് അഖിലേട്ടനുമായി റിലേഷൻ ഉള്ള രീതിയിൽ എഡിറ്റ്‌ ചെയ്ത് വച്ചിട്ടുണ്ട്.” ഗായത്രി താനറിഞ്ഞ കാര്യങ്ങളൊക്കെ വള്ളി പുള്ളി വിടാതെ അവനോട് പറഞ്ഞു.

“നീ പറഞ്ഞത് വച്ച് നോക്കുമ്പോൾ അവനെ നമ്മൾ പേടിക്കേണ്ടതുണ്ട് ഗായു. എല്ലാകാലവും നിന്നെ ഭീഷണിപ്പെടുത്തി കൂടെ നിർത്താനാണ് അവന്റെ ഉദ്ദേശം. അതിനായിരിക്കും കൃത്രിമ തെളിവുകൾ ഉണ്ടാക്കി വച്ചിരിക്കുന്നത്.”

“ഒരു നിമിഷം പോലും എനിക്ക് അവന്റെ കൂടെ ജീവിക്കാൻ താല്പര്യമില്ല അഖിലേട്ടാ. പക്ഷേ എല്ലാം ഉപേക്ഷിച്ചു പോരുന്നതിനു മുൻപ് അവന്റെ ലാപ്പിലെ വീഡിയോസ് എല്ലാം കളയണം. അല്ലെങ്കിൽ എല്ലാരുടെയും മുന്നിൽ അത് വച്ച് അവനെന്നെ മോശക്കാരിയാക്കും. ചിലപ്പോൾ എന്റെ വീഡിയോസ് നെറ്റിൽ ഇട്ടാലും ഞാൻ നാണംകെട്ട് പോവില്ലേ. എനിക്ക് പിന്നെ ഈ മുഖവും വച്ച് പുറത്തിറങ്ങി നടക്കാൻ പറ്റുമോ?” ഗായത്രി വിഷമത്തോടെ അവനെ നോക്കി.

ഇത്രയും കുഴപ്പം പിടിച്ചൊരു പ്രശ്നത്തിലാണ് അവൾ അകപ്പെട്ടിരിക്കുന്നതെന്ന് സ്വപ്നത്തിൽ പോലും അഖിൽ ചിന്തിച്ചിരുന്നില്ല.

“നിന്റെ മനസ്സിൽ എന്തെങ്കിലും പ്ലാനുണ്ടോ ഗായു?” അഖിൽ ചോദിച്ചു.

“ഞാനൊരു വഴി മനസ്സിൽ കണ്ട് വച്ചിട്ടുണ്ട്. അത് എത്രത്തോളം വിജയിക്കുമെന്ന് അറിയില്ല. എനിക്ക് അഖിലേട്ടന്റെ സഹായം എന്തായാലും വേണ്ടി വരും.” ഗായത്രി പ്രതീക്ഷയോടെ അഖിലിനെ നോക്കി…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button