വരും ജന്മം നിനക്കായ്: ഭാഗം 50
രചന: ശിവ എസ് നായർ
വാതിൽ തുറന്ന് അകത്തേക്ക് കയറി വന്ന ഗായത്രിയെ കണ്ട് അവനൊന്ന് ഞെട്ടി. അവന്റെ കയ്യിൽ നിന്നും ക്യാമറ വഴുതി താഴെ വീണു.
വഴക്കുണ്ടാക്കാൻ ഒരു കാരണം നോക്കി നിന്ന അവൾക്ക് അത് തന്നെ ധാരാളമായിരുന്നു.
“നിങ്ങളെന്താ ഇവിടെ ചെയ്യുന്നത്?” ദേഷ്യത്തോടെ മുന്നോട്ട് വന്ന ഗായത്രി നിലത്ത് വീണ് കിടന്ന ക്യാമറ കയ്യിലെടുത്തു നോക്കി.
“ഗായൂ… ഞാൻ…” പെട്ടെന്ന് അവളോട് പറയാൻ കള്ളത്തരമൊന്നും കിട്ടാതെ അവൻ തപ്പി തടഞ്ഞു.
“ഇതെന്താ ഇത്…?” മുഖം ചുളിച്ചു കൊണ്ട് ഗായത്രി ചോദിച്ചു.
“ഗായൂ… അതിങ് തന്നേ. അതൊന്നും നീ നോക്കേണ്ട സാധനമല്ല.”
“ഇത്രയും ചെറിയ ക്യാമറയുടെ ആവശ്യമെന്താ നിങ്ങൾക്ക്?” ഗായത്രിയുടെ മുറുകിയ മുഖവും ശബ്ദത്തിലെ വ്യത്യാസവും അവൻ തിരിച്ചറിഞ്ഞു.
ഇത്രയും നാൾ ശിവേട്ടാന്ന് വിളിച്ചവളാണ് ഇപ്പോൾ നിങ്ങൾ എന്ന് വിളിച്ച് സംസാരിക്കുന്നത്.
“എന്റെ കാര്യത്തിൽ ഇടപെടാൻ വരണ്ട നീ. ഇത് കൊണ്ട് എനിക്ക് പല ആവശ്യങ്ങളും ഉണ്ടാവും. എല്ലാം നിന്നോട് പറയണമെന്ന് നിർബന്ധമുണ്ടോ?” ശിവപ്രസാദിന് ചെറുതായി ദേഷ്യം വരാൻ തുടങ്ങി.
“റൂമില് ക്യാമറ വച്ച് സീൻ പിടിക്കുന്നതാണോ നിങ്ങളുടെ ആവശ്യം?ഈ ക്യാമറ കൊണ്ട് വേറെന്ത് ഉപയോഗമാ നിങ്ങൾക്കുള്ളത്.” ഗായത്രിയുടെ മുഖം കോപം കൊണ്ട് ചുവന്നു.
“ദേ… വെറുതെ അനാവശ്യം പറയരുത്.”
“ഞാനാണോ അനാവശ്യം പറയുന്നത്. ഇപ്പോ അനാവശ്യം കാണിച്ചത് നിങ്ങളല്ലേ. ഇങ്ങോട്ട് കേറി വന്നപ്പോ ഞാൻ കണ്ടതല്ലേ നിങ്ങളീ ക്യാമറ ഇവിടെ വയ്ക്കാൻ നോക്കുന്നത്. എന്നിട്ട് നിന്ന് നാടകം കളിക്കുന്നോ?”
“വായിൽ തോന്നുന്നത് വിളിച്ചു പറയരുത് ഗായത്രി.”
“ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടതല്ലേ. എന്നെ പെട്ടെന്ന് കണ്ടപ്പോൾ ഈ ക്യാമറ നിങ്ങളെ കയ്യീന്ന് താഴെ വീണതല്ലേ. സ്വന്തം ബെഡ്‌റൂമിൽ ക്യാമറ വയ്ക്കാൻ നാണമില്ലേ നിങ്ങൾക്ക്.? ഇത്രയ്ക്ക് വൃത്തികെട്ടവനായിരുന്നെന്ന് ഞാൻ വിചാരിച്ചില്ല.”
“അതേടി… ഞാൻ വൃത്തികെട്ടവൻ തന്നെയാ. നിനക്കെന്ത് ചെയ്യാൻ പറ്റും?” ക്ഷമ നശിച്ച ശിവപ്രസാദ് അവളോട് പൊട്ടിത്തെറിച്ചു.
“ഇന്നലെ നിങ്ങള് ചായയിൽ ഉറക്ക ഗുളിക പൊട്ടിച്ചു ചേർക്കുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് ഡൌട്ട് തോന്നിയതാ.”
“ഓഹോ… അപ്പോ നീയെല്ലാം കണ്ടുവല്ലേ?”
“കണ്ടു… എന്നെ ഉറക്കി കിടത്തിയിട്ട് എന്ത് ചെയ്യാനായിരുന്നു നിങ്ങളുടെ ഉദ്ദേശം? എത്ര നാളായി ഇത് തുടങ്ങിയിട്ട്?” ഗായത്രിയുടെ ചോദ്യങ്ങൾ അവനെ ചെകുത്താനാക്കി മാറ്റാൻ പോന്നതായിരുന്നു.
അവൾക്ക് തന്നിൽ സംശയം വീണ് കഴിഞ്ഞുവെന്ന് അവന് മനസ്സിലായി.
“എന്റെ ആവശ്യങ്ങൾ നടത്താൻ വേണ്ടി ഉറക്ക ഗുളിക തന്ന് നിന്നെ കുറെ തവണ ഞാൻ ബോധം കെടുത്തി കിടത്തിയിട്ടുണ്ട് ഞാൻ. മര്യാദക്ക് എന്റെ കൂടെ കിടന്ന് തരാൻ നിനക്ക് വയ്യല്ലോ. അപ്പോപ്പിന്നെ എന്റെ ആഗ്രഹം നടത്താൻ എനിക്ക് ഇങ്ങനെ ചിലതൊക്കെ പ്രയോഗിക്കേണ്ടി വന്നു. പക്ഷേ ഇത്ര വേഗം നീയെല്ലാം കണ്ട് പിടിക്കുമെന്ന് ഞാൻ വിചാരിച്ചില്ല.”
“ഓഹ്… അപ്പോ ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല അല്ലേ?”
“അല്ല… ഞാൻ മനസ്സിലൊരു കാര്യം വിചാരിച്ചാൽ എന്ത് റിസ്ക് എടുത്തും അത് നടത്തിയിരിക്കും. എനിക്കൊപ്പം സഹകരിച്ചു നിന്നിരുന്നെങ്കിൽ എനിക്ക് ഇങ്ങനെയൊന്നും ചെയ്യേണ്ടി വരില്ലായിരുന്നു. ഞാൻ നിന്റെ ഭർത്താവാണെന്ന ചിന്ത പോലും നിനക്കില്ലല്ലോ. ഒന്ന് കെട്ടിപ്പിടിക്കാൻ വന്നാ തന്നെ ഒടുക്കത്തെ ജാട കാണിക്കും.”
“അപ്പോ… എന്നോട് കാണിച്ച സ്നേഹമൊക്കെ വെറും അഭിനയം മാത്രമായിരുന്നല്ലേ?”
“അതേടി… അഭിനയം തന്നെയാ. നിന്നെ ഇവിടെ പിടിച്ചു നിർത്തേണ്ടത് എന്റെ ആവശ്യമായി പോയി. അല്ലെങ്കിൽ എന്റെ തനിക്കൊണം നീ നേരത്തെ കണ്ടേനെ.”
“കുറച്ചു വൈകിയാണെങ്കിലും ഇപ്പോ ഒറിജിനൽ സ്വഭാവം പുറത്ത് വന്നല്ലോ. നിങ്ങളെന്തോ ഉടായിപ്പ് കാണിക്കുന്നുണ്ടെന്ന് എനിക്ക് ഇന്നലെ തന്നെ സംശയം തോന്നിയതാ.”
“ഇപ്പോ നിനക്കെല്ലാം ബോധ്യമായല്ലോ.”
“നിങ്ങളുടെ സ്വഭാവം ഇതാണെന്ന് ഞാൻ എല്ലാവരോടും പറഞ്ഞ് കൊടുക്കും, നോക്കിക്കോ. ഇനി ഒരു നിമിഷം പോലും നിങ്ങളെ ഭാര്യയായി ഞാനിവിടെ നിൽക്കില്ല.” കഴുത്തിൽ കിടന്ന താലി പൊട്ടിച്ച് അവൾ അവന്റെ മുഖത്തേക്ക് എറിഞ്ഞു.
“നീ ഈ വീട്ടിൽ നിന്ന് എങ്ങോട്ടും പോവില്ല ഗായു. എന്റെ ചൊല്പടിക്ക് നിർത്തും നിന്നെ ഞാൻ. അതിന് എന്ത് ചെയ്യണമെന്ന് എനിക്കറിയാം.”
“നിങ്ങളൊരു ചുക്കും ചെയ്യില്ല.”
അവനെ തള്ളി മാറ്റി അവൾ പോകാനൊരുങ്ങി.
“അവിടെ നിക്കടി… നിന്നെ അങ്ങനെ വിടാൻ എനിക്ക് ഉദ്ദേശമില്ല.” ശിവപ്രസാദ് ഗായത്രിയെ പിടിച്ചു വലിച്ച് ഭിത്തിയിലേക്ക് ചേർത്ത് നിർത്തി.
“ഛീ… വിടെടോ എന്നെ…” അവൾ കൈവീശി അവന്റെ മുഖത്ത് ആഞ്ഞടിച്ചു.
അതോടെ ശിവപ്രസാദിന്റെ ദേഷ്യം ഇരട്ടിച്ചു.
അവൻ അവളുടെ മുടിക്കുത്തിൽ പിടിച്ച് ബെഡിലേക്ക് തള്ളിയിട്ടു. കുതറി പിടഞ്ഞു എണീക്കാൻ ശ്രമിച്ചവളെ അവൻ ബലമായി പിടിച്ചു വച്ചു.
ഗായത്രി കാൽമുട്ട് മടക്കി അവന്റെ അടി നാഭി നോക്കി ഒന്ന് തൊഴിച്ചു. അപ്രതീക്ഷിതമായി കിട്ടിയ ആ തൊഴിയിൽ ശിവപ്രസാദ് ഒരു നിമിഷം തരിച്ചു നിന്നുപോയി.
ഗായത്രി അവനെ തള്ളി മാറ്റി എഴുന്നേറ്റ് പുറത്തേക്ക് ഓടാൻ ശ്രമിച്ചപ്പോൾ വേദന കടിച്ചമർത്തി കൊണ്ട് ശിവപ്രസാദ് അവൾക്ക് പിന്നാലെ പാഞ്ഞു.
“നിന്നെ ഇനി ഞാൻ വെറുതെ വിടില്ലടി. ഈ ശിവപ്രസാദ് ആരാണെന്ന് നീയിന്ന് അറിയും.” ഗായത്രിയെ പൊക്കിയെടുത്ത് അവൻ ബെഡിലേക്ക് തന്നെ ഇട്ടു.
ശേഷം പുതപ്പ് വലിച്ചെടുത്ത് അവളുടെ കൈകൾ കാട്ടിലിനോട് ചേർത്ത് അവൻ കെട്ടിവച്ചു. കായിക പരമായി അവനെ എതിരിട്ട് തോൽപ്പിക്കാൻ കഴിയില്ലെന്ന് അതോടെ ഗായത്രിക്ക് മനസ്സിലായി.
അടി നാഭിയിൽ കിട്ടിയ ചവിട്ട് അവന് നന്നായി വേദനിക്കുന്നുണ്ടായിരുന്നു. തന്നെ വേദനിപ്പിച്ചവൾക്ക് അതിന്റെ ഇരട്ടി വേദന തിരിച്ചു കൊടുക്കണമെന്ന് അവൻ മനസ്സിലുറപ്പിച്ചു.
ശിവപ്രസാദിന്റെ മുഖത്തെ പൈശാചിക ഭാവം ഒരു വേള അവളെ ചകിതയാക്കി.
“എന്തായാലും നീയെല്ലാം മനസ്സിലാക്കി കഴിഞ്ഞു. അതുകൊണ്ട് എനിക്കിനി മേല് കീഴ് നോക്കാനില്ല. ഞാൻ ആരാണെന്ന് നിന്നെ അറിയിക്കാൻ സമയമായി. എന്നെ വേദനിപ്പിച്ചത് കൊണ്ട് നിനക്കിനി കരയേണ്ടി വരും ഗായു.
എന്നെ പിണക്കേണ്ടിയിരുന്നില്ലെന്ന് നിനക്ക് തോന്നും. നിന്നെ ഉറക്കി കിടത്തി ഭോഗിക്കുന്നതിൽ ഞാൻ തൃപ്തനായിരുന്നു. നിനക്കും വേദനകൾ അറിയണ്ടായിരുന്നു. ഇപ്പോ നിനക്കെല്ലാം അറിയാവുന്ന സ്ഥിതിക്ക് ഇനി അങ്ങനെ ചെയ്യുന്നതിൽ ഒരു ത്രില്ലില്ല. സോ… നമുക്ക് തുടങ്ങാം അല്ലെ.” ശിവപ്രസാദ് അവളെ നോക്കി വല്ലാത്ത ഭാവത്തിൽ ചിരിച്ചു.
“വേണ്ട… എന്നെ തൊടരുത് നീ… എന്റെ വാക്ക് ധിക്കരിച്ച് നീയെന്നെ എന്തെങ്കിലും ചെയ്താൽ അതിന്റെ പരിണിത ഫലം ഉറപ്പായും നീ അനുഭവിക്കും. എന്നെ വെറുതെ വിടുന്നതാണ് നിനക്ക് നല്ലത്.” ഗായത്രി ദേഷ്യത്തോടെ വിളിച്ചു പറഞ്ഞു.
“നീയെന്നെ ഭീഷണിപ്പെടുത്തുവാണോ? കൊള്ളാം… നന്നായിട്ടുണ്ട്… ഇങ്ങനെയൊരു സിറ്റുവേഷൻ വന്നാൽ എന്ത് ചെയ്യണമെന്ന് ഞാൻ നേരത്തെ തീരുമാനിച്ചതാ. അതുകൊണ്ട് നിന്റെ ഭീഷണി കേട്ട് എന്റെ മുട്ട് വിറയ്ക്കില്ല.
ഈ ഒരു വർഷം നീയെന്നെ പേടിപ്പിച്ചു നിർത്തി. ഇനി നിന്നെ ഭയപ്പെടുത്തി കൂടെ നിർത്താൻ പോകുന്നത് ഞാനാ. അത് എങ്ങനെയെന്ന് ഞാൻ പറഞ്ഞ് തരാം. ആദ്യം ഇതൊന്ന് കഴിയട്ടെ. കുറച്ചു ദിവസമായല്ലോ നിന്നെ ഞാൻ ശരിക്കുമൊന്ന് അനുഭവിച്ചിട്ട്.” ധരിച്ചിരുന്ന ടീഷർട്ട് അവൻ വലിച്ചൂരി കളഞ്ഞു.
ഗായത്രി ഉറക്കെ കരഞ്ഞു ബഹളമുണ്ടാക്കി. കൈകളിലെ കെട്ടഴിക്കാൻ ശ്രമിച്ചു. അടുത്തേക്ക് വന്നവനെ കാല് കൊണ്ട് തൊഴിച്ചെറിയാൻ ശ്രമിച്ചു.
“നീ ഇവിടെ കിടന്ന് എത്ര അലറിയാലും നിന്നെ രക്ഷിക്കാൻ ആരും വരാൻ പോണില്ല. ഇപ്പോ ഈ വീട്ടിൽ നമ്മള് മാത്രേയുള്ളൂ.” ശിവപ്രസാദ് ഉന്മാദനെ പോലെ ചിരിച്ചു.
ശേഷം താഴേക്ക് ഇറങ്ങി പോയി മുൻവാതിൽ അടച്ച് കുറ്റിയിട്ടു. പിന്നെ ഹോം തിയറ്ററിൽ ഉച്ചത്തിൽ പാട്ട് വച്ചു.
വഴിയേ പോകുന്നവരോ അയല്പക്കത്തെ ആളുകളോ ഒന്നും അവിടെ നടക്കുന്നത് കേൾക്കാൻ പാടില്ലെന്ന് ശിവപ്രസാദിന് നിർബന്ധമുണ്ടായിരുന്നു.
ഗായത്രി കട്ടിലിൽ കിടന്ന് കൈ കാലിട്ടടിച്ച് നിലവിളിച്ചു കൊണ്ടിരുന്നു. രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ല… ……കാത്തിരിക്കൂ………