വരും ജന്മം നിനക്കായ്: ഭാഗം 51
രചന: ശിവ എസ് നായർ
ഗായത്രി കട്ടിലിൽ കിടന്ന് കൈ കാലിട്ടടിച്ച് നിലവിളിച്ചു കൊണ്ടിരുന്നു. രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ല…
അവിടെ നടക്കുന്ന ബഹളങ്ങളൊക്കെ ഫോണിൽ വോയിസ് റെക്കോർഡ് ആകുന്നുണ്ട് എന്നതാണ് അവളുടെ ഏക ആശ്വാസം. ഇവിടുന്ന് രക്ഷപ്പെട്ടാൽ കയ്യിലുള്ള തെളിവ് വച്ച് പോലീസിൽ കേസ് കൊടുക്കണമെന്ന് ഗായത്രി ഓർത്തു.
ശിവപ്രസാദ് ഇനി തന്നെ തൊടുന്നത് അവൾക്ക് ചിന്തിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. താനെല്ലാം അറിഞ്ഞുവെന്ന് അവനറിയുമ്പോൾ ഇങ്ങനെയൊരു നീക്കം ശിവപ്രസാദിൽ നിന്ന് ഉണ്ടാകുമെന്ന് ഗായത്രി പ്രതീക്ഷിച്ചതല്ല.
വീഡിയോ കാട്ടി തന്നെ ഭീഷണിപ്പെടുത്തി കൂടെ നിർത്താമെന്ന ധൈര്യമാണ് അവനിതൊക്കെ ചെയ്യാൻ കാരണമെന്ന് അവൾക്ക് തോന്നി. ലാപ്ടോപ്പിലും പെൻഡ്രൈവിലും ഉണ്ടായിരുന്ന വീഡിയോകൾ താൻ കളഞ്ഞതാണ്.
തന്നെ കുടുക്കാൻ വച്ചിരുന്ന വീഡിയോസ് ലാപ്പിൽ ഇല്ലെന്ന് അവനും അറിഞ്ഞിട്ടുണ്ട്. എന്നിട്ടും തന്നെ റേപ്പ് ചെയ്യാൻ ശിവപ്രസാദിന് ധൈര്യം വന്നെങ്കിൽ തന്റെ വീഡിയോകൾ വേറെ എവിടെയെങ്കിലും അവൻ സൂക്ഷിച്ചിട്ടുണ്ടാകുമോ? ആ ചിന്ത തന്നെ ഗായത്രിയെ വിറപ്പിച്ചു.
തന്നെ വിരട്ടാൻ ശിവപ്രസാദിന്റെ കയ്യിൽ തെളിവുകൾ ഒന്നുമില്ലെന്ന ധൈര്യമാണ് അവനോട് ഒരു തുറന്ന യുദ്ധത്തിന് ഗായത്രിയെ പ്രേരിപ്പിച്ചത്. പക്ഷേ മറ്റെവിടെയെങ്കിലും ആ വീഡിയോസ് സൂക്ഷിച്ചിട്ടുണ്ടെങ്കിൽ തന്റെ അവസ്ഥ ഭീകരമായിരിക്കുമെന്ന് അവളുടെ മനസ്സ് പറഞ്ഞു.
ആദ്യമായി ശിവപ്രസാദിനോട് അവൾക്ക് ഭയം തോന്നി. അവന്റെ യഥാർത്ഥ മുഖം താൻ തിരിച്ചറിഞ്ഞത് കൊണ്ട് വളരെ ക്രൂരമായിട്ടായിരിക്കും ശിവപ്രസാദ് തന്നോട് ഇടപഴകുക. അവനിനി എന്തൊക്കെ ചെയ്യുമെന്ന് ഊഹിക്കാൻ പോലും കഴിയുന്നില്ല.
തന്നെ ബോധംകെടുത്തി ശിവപ്രസാദ് റേപ്പ് ചെയ്യുന്ന ദൃശ്യങ്ങൾ താനും കണ്ടതാണ്. അതിനേക്കാൾ ഭീകരമായിട്ടായിരിക്കും ഇനി അവന്റെ പ്രവർത്തികൾ… അതോർത്തപ്പോൾ തന്നെ അവളുടെ ഉടൽ വിറപൂണ്ടു.
അവന്റെ മൊബൈലിൽ കിടക്കുന്ന ഗായത്രിയുടെ ന്യൂഡ് വീഡിയോസാണ് ഇപ്പോ ശിവപ്രസാദ് തുറുപ്പുചീട്ടാക്കാൻ പോകുന്നതെന്ന് അവൾ അറിഞ്ഞിരുന്നില്ല. ഒരുപക്ഷെ അതറിഞ്ഞിരുന്നെങ്കിൽ ഇങ്ങനെയൊരു സാഹസത്തിന് അവൾ മുതിരില്ലായിരുന്നു. ഗായത്രിയുടെ പ്ലാനുകൾ അവിടെ തെറ്റുകയായിരുന്നു.
വിടന്റെ ചിരിയോടെ മുറിയിലേക്ക് കയറി വന്ന ശിവപ്രസാദ് അവളെ പകയോടെ നോക്കി. അവന്റെ കൈയ്യിൽ ഒരു കത്രികയും ഉണ്ടായിരുന്നു.
ശിവപ്രസാദിലെ രാക്ഷസ സ്വരൂപം ഗായത്രി നേരിട്ട് കാണുകയായിരുന്നു.
അവൻ പതിയെ അവൾക്ക് നേരെ ചുവടുകൾ വച്ചു. ഗായത്രിയുടെ ഹൃദയം ക്രമതീതമായി മിടിച്ചു.
ഒറ്റ ചാട്ടത്തിന് ശിവപ്രസാദ് അവളുടെ സമീപത്തായി സ്ഥാനം പിടിച്ചു. തന്റെ ശരീരത്തു ശേഷിച്ചിരുന്ന ട്രാക് പാന്റ് ഊരി എറിഞ്ഞു അവൾക്ക് മുന്നിൽ പൂർണ്ണ നഗ്നനായി അവൻ നിന്നു.
ഗായത്രി വെറുപ്പോടെ കണ്ണുകൾ അടച്ചു.
“എന്നെ ഒന്നും ചെയ്യരുത്… പ്ലീസ്… നീയീ ചെയ്യുന്നതിനൊക്കെ നിനക്ക് അനുഭവിക്കേണ്ടി വരും. എന്നെ ഉപദ്രവിച്ചാൽ നിന്നെ ഞാൻ വെറുതെ വിടില്ല. അതോർത്തിട്ട് വേണം എന്റെ ശരീരത്തിൽ കൈ വയ്ക്കാൻ.” ഗായത്രി താക്കീത് പോലെ പറഞ്ഞു.
“ഈ ഭീഷണി ഒന്നും കേട്ട് ഞാൻ പേടിക്കില്ല മോളേ… ഞാൻ എന്താ ചെയ്യാൻ പോകുന്നതെന്ന് നീ കണ്ടോ.”
ശിവപ്രസാദ് കത്രിക കൊണ്ട് അവളുടെ ടോപ് നടുക്ക് വച്ച് വെട്ടി തുടങ്ങി. കാലുകൾ കൊണ്ട് പ്രതിരോധിക്കാൻ അവളൊരു ശ്രമം നടത്തിയെങ്കിലും അവനവളുടെ കാലുകളും കട്ടിലിനോട് ചേർത്ത് ബന്ധിച്ചു.
ഞൊടിയിട കൊണ്ട് ഗായത്രി ധരിച്ചിരുന്ന വസ്ത്രങ്ങൾ അവൻ പല കഷ്ണങ്ങളായി കീറി എറിഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഇപ്പോഴേ ഒരു എടുത്തു ചാട്ടം വേണ്ടായിരുന്നു. ആത്മവിശ്വാസം അധികമായതാണ് പ്രശ്നമായത്. അവൻ എന്തായാലും തന്നെ ഉപദ്രവിക്കുമെന്ന് ഗായത്രിക്ക് ഉറപ്പായി.
‘സ്ത്രീകളെ വേദനിപ്പിച്ച് സുഖം കണ്ടെത്തുന്നതാണ്’ ശിവപ്രസാദിന്റെ രീതിയെന്ന് വർണ്ണ പറഞ്ഞത് അവൾക്ക് ഓർമ്മ വന്നു.
താൻ കരയുകയോ വേദന കൊണ്ട് നിലവിളിക്കുകയോ ചെയ്താൽ അതൊക്കെ അവനെ ഹരം കൊള്ളിക്കുമെന്ന് ഗായത്രിക്ക് അറിയാം. അതുകൊണ്ട് എന്ത് വന്നാലും താനിനി കരയില്ലെന്ന് ഗായത്രി ശപഥം ചെയ്തു.
ശിവപ്രസാദ് മുഖം കുനിച്ച് അവളുടെ ചെവിയിൽ മെല്ലെ കടിച്ചു. പിന്നെ കവിളിൽ, അവസാനം ഗായത്രിയുടെ അധരങ്ങളിലും അവൻ ദന്തങ്ങളാഴ്ത്തി. അവളുടെ ചുണ്ട് മുറിഞ്ഞു ചോര വരുന്നത് കണ്ട് ശിവപ്രസാദ് മന്ദഹസിച്ചു.
ഗായത്രിക്ക് നല്ല നീറ്റലനുഭവപ്പെട്ടു. വേദന സഹിച്ച് അവൾ കണ്ണുകൾ ഇറുക്കി അടച്ചു.
“ഇത് വെറും സാമ്പിൾ മാത്രമാണ് ഗായു. ശരിക്കുമുള്ള വേദന നീ അറിയാൻ കിടക്കുന്നതേയുള്ളു.” അവന്റെ ചുണ്ടുകൾ പതിയെ താഴേക്ക് ഇഴഞ്ഞു.
ശിവപ്രസാദ് അവളെ വേദനിപ്പിച്ച് രസം കണ്ടെത്തുമ്പോൾ ഗായത്രി അവന് മുന്നിൽ നിസ്സഹായയായി കിടന്നു. അതല്ലാതെ അവൾക്ക് മുന്നിൽ വേറെ വഴിയില്ലായിരുന്നു. കൈകളും കാലുകളും കെട്ടിയിട്ടിരിക്കുകയാണ്. പ്രതിരോധിക്കാൻ കഴിയില്ല…
പക്ഷേ ഇവിടുന്ന് ഇറങ്ങുന്നതിന് മുൻപ് അവന്റെ കൈയ്യിൽ തന്റെ വീഡിയോ ഉണ്ടെങ്കിൽ അതെവിടെയുണ്ട് എന്ന് കൂടി അറിയണം. എന്നിട്ട് വേണം പ്രതികരിക്കാൻ… കുറച്ചൂടെ താൻ ക്ഷമിക്കേണ്ടതായിരുന്നു. ഇനി അതോർത്ത് ദുഃഖിച്ചിട്ട് കാര്യമില്ല. തന്റെ ബുദ്ധിമോശം കൊണ്ട് സംഭവിച്ചത് താൻ സഹിച്ചേ മതിയാകൂ. വല്ലാത്തൊരു മനസ്സുറപ്പ് അവൾക്ക് കൈവന്നു.
താൻ എന്തൊക്കെ ചെയ്തിട്ടും ഗായത്രിക്ക് ഒരു കുലുക്കവുമില്ലെന്ന് കണ്ടതും ശിവപ്രസാദിന്റെ ശൗര്യം കൂടി. തനിക്ക് വേദനിപ്പിക്കാവുന്നതിന്റെ മാക്സിമം അവനവളെ വേദനിപ്പിച്ചു. പക്ഷേ ഗായത്രിയുടെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ പോലും വന്നില്ല. വേദനയാൽ അലറി കരഞ്ഞില്ല.
“നിന്നെ ഞാൻ സമ്മതിച്ച് ഗായു? നിന്റെ മനക്കരുത്ത് അപാരം തന്നെ. നിന്നെ പോലൊരു പെണ്ണിനെ തന്നെയാ എനിക്ക് വേണ്ടത്.” കിതച്ചു കൊണ്ട് അവളുടെ അടുത്ത് കിടക്കുമ്പോൾ അവൻ പറഞ്ഞു.
“കഴിഞ്ഞോ നിന്റെ പേക്കൂത്ത്.”
“ഇന്നത്തേക്ക് ഇതുമതി… ഇതിന്റെ ഹാങ്ങോവർ മാറാൻ രണ്ട് ദിവസമെടുക്കും. അപ്പോൾ അടുത്ത നോക്കാം. അതുവരെ നിനക്ക് റസ്റ്റ്.”
“ഇനി നീയെന്റെ ശരീരത്തിൽ തൊടില്ല. ഇവിടുന്ന് എഴുന്നേറ്റു കഴിഞ്ഞാൽ ഞാൻ നേരെ പോകുന്നത് പോലിസ് സ്റ്റേഷനിലേക്കാ. നിന്റെ പേരിൽ പോലീസിൽ ഞാൻ പീഡന കുറ്റത്തിന് കേസ് കൊടുക്കും.” ഗായത്രി ചീറി.
“നീ കുറെ കൊടുക്കും..” ശിവപ്രസാദ് പൊട്ടിച്ചിരിച്ചു.
“നിന്റെ ഈ ചിരി അധിക നേരം ഉണ്ടാവില്ല. എന്റെ കെട്ടഴിച്ചു വിടെടാ…”
“അഴിക്കാം… അതിന് മുൻപ് നീ ഇതൊന്ന് കാണ് മോളേ.” പ്രത്യേക താളത്തിൽ പറഞ്ഞ് കൊണ്ട് ശിവപ്രസാദ് തന്റെ മൊബൈൽ കയ്യിലെടുത്തു.
മൊബൈലിൽ ഹൈഡ് ചെയ്തിരുന്ന വീഡിയോ അവൻ പ്ലേ ചെയ്ത് ഗായത്രിക്ക് കാണിച്ചു കൊടുത്തു.
“ഇത് കണ്ടോ… നീ കുളിക്കുന്ന വീഡിയോയാണ് ഇത്. ഇതുപോലെ വേറെയും ഉണ്ട്. നീ എനിക്കെതിരെ ഒരു വാക്ക് മിണ്ടിയാൽ നിന്റെ നഗ്നത ലോകം കാണും മോളേ. ഞാനിത് സകല വാട്സാപ്പ് ഗ്രൂപ്പിലും പോൺ സൈറ്റിലും അപ്‌ലോഡ് ചെയ്യും.
നാണക്കേട് കൊണ്ട് നിനക്ക് പിന്നെ പുറത്തിറങ്ങി നടക്കാൻ പറ്റില്ല. നീ കോളേജിൽ പഠിപ്പിക്കുന്ന നിന്റെ സ്റ്റുഡന്റസ് വരെ നിന്റെ ന്യൂഡിറ്റി കാണും. പിന്നെ നീ എങ്ങനെയാ കോളേജിൽ പോയി പഠിപ്പിക്കുക? എനിക്കുണ്ടാവുന്ന നാണക്കേടിനെക്കാൾ വലുതായിരിക്കും നിന്റെ അവസ്ഥ.
എല്ലാവരുടെയും മുന്നിൽ നാണംകെട്ട് നാറി വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ നിനക്ക് അവസാനം നിനക്ക് ആത്മഹത്യ ചെയ്യേണ്ടി വരും.”
ശിവപ്രസാദ് തനിക്ക് നേരെ നീട്ടിപ്പിടിച്ച മൊബൈലിൽ തന്റെ നഗ്ന ദൃശ്യങ്ങൾ കണ്ട് ഗായത്രി നിസ്സംഗതയോടെ ഇരുന്നു. അവന്റെ മൊബൈൽ നോക്കിയിട്ടും തനിക്കിത് കണ്ട് പിടിക്കാൻ കഴിഞ്ഞില്ലല്ലോ എന്നാണ് അവളപ്പോൾ ചിന്തിച്ചത്.
“ഞാൻ പറയുന്നത് കേട്ട് അനുസരണയോടെ നിന്നാൽ നിന്റെ നഗ്നത ഞാനല്ലാതെ മറ്റാരും കാണില്ല. എന്നെ എതിർക്കാൻ ആണ് ഭാവമെങ്കിൽ നീ കരയേണ്ടി വരും. ഒന്നും കാണാതെ നിന്നെ ഞാൻ കേറിപ്പിടിക്കോ ഗായു. എന്റെ കൈയ്യിൽ ഇതൊന്നുമില്ലായിരുന്നെങ്കിൽ നീയിപ്പോ എന്നെ ജയിലിൽ കേറ്റുമെന്ന് എനിക്കറിയാടി. അതുകൊണ്ട് നേരത്തെ തന്നെ ബാത്‌റൂമിൽ ഒളി ക്യാമറ വച്ച് നിന്റെ കുളിസീൻ ഞാൻ വീഡിയോ എടുത്ത് വച്ചത്. ഇത് മാത്രമല്ല എന്റെ കയ്യിലുള്ളത്.
ഇത്രയും കേട്ടിട്ടും ഇനിയും നിനക്കെന്നെ പോലിസ് സ്റ്റേഷനിൽ കേറ്റണമെന്ന് ആണെങ്കിൽ പൊയ്ക്കോ. നീ ഇവിടുന്ന് ഇറങ്ങുന്ന ആ നിമിഷം ഞാനിത് നെറ്റിൽ ഇടും.” ഭീഷണിയോടെ പറഞ്ഞ് കൊണ്ട് ശിവപ്രസാദ് അവളുടെ കെട്ടുകൾ അഴിച്ചുവിട്ടു.
അവന്റെ മുഖത്തേക്ക് പോലും നോക്കാനാവാതെ ഒരക്ഷരം മിണ്ടാതെ മുഖം കുനിച്ചിരിക്കുകയാണ് അവൾ. ഗായത്രിയുടെ ഇരിപ്പ് കണ്ട് മനസ്സിൽ ചിരിച്ചുകൊണ്ട് അവൻ നിലത്ത് കിടന്ന വസ്ത്രങ്ങൾ എടുത്തു ധരിച്ചു…….കാത്തിരിക്കൂ………