വേടൻ ഇന്ന് ഇടുക്കിയിൽ സർക്കാർ പരിപാടിയിൽ പാടും; പരിപാടി വൈകിട്ട് ഏഴ് മണിക്ക്
May 5, 2025, 08:10 IST
                                            
                                                
വിവാദങ്ങൾക്കിടെ റാപ്പർ വേടൻ ഇടുക്കിയിലെ സർക്കാർ പരിപാടിയിൽ ഇന്ന് പാടും. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ചുള്ള എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് വേടന്റെ പരിപാടി. ഉദ്ഘാടന ദിവസമായ 29ന് പരിപാടി അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത് 28ന് കഞ്ചാവ് കേസിൽ പിടിയിലായതോടെയാണ് പരിപാടി റദ്ദാക്കിയത്. സിപിഎം വേടന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടുക്കിയിൽ പരിപാടി അവതരിപ്പിക്കാൻ വേടനെ വീണ്ടും ക്ഷണിച്ചത്. വൈകിട്ട് ഏഴ് മണിക്ക് വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിലാണ് പരിപാടി വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് പരിപാടിക്കായി ഒരുക്കിയിരിക്കുന്നത്. അതേസമയം പുലിപ്പല്ല് കേസിലെ വേടന്റെ അറസ്റ്റിൽ കോടനാട് റേഞ്ച് ഓഫീസർക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. മാധ്യമങ്ങളോടുള്ള പ്രതികരണം അതിര് വിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയുണ്ടാകുക. ആർ അതീഷിനെ സ്ഥലം മാറ്റിയേക്കുമെന്നാണ് വിവരം
                                            
                                            