Kerala

ജെ പി നഡ്ഡയെ കാണാൻ വീണ ജോർജിന് അനുമതി ലഭിച്ചില്ല; റസിഡന്റ് കമ്മീഷണർ വഴി നിവേദനം നൽകിയെന്ന് മന്ത്രി

കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയെ കാണാൻ മന്ത്രി വീണാ ജോർജിന് അനുമതി ലഭിച്ചില്ല. റസിഡന്റ് കമ്മിഷണർ വഴി കത്ത് നൽകിയെങ്കിലും അനുമതി ലഭിച്ചില്ലെന്ന് വീണാ ജോർജ് വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ റസിഡന്റ് കമ്മിഷണർ വഴി നിവേദനം നൽകി.

ആശാ വർക്കേഴ്‌സിന്റേത് ഉൾപ്പെടെയുള്ള വിഷയങ്ങൾ നിവേദനത്തിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അപ്പോയിൻമെന്റിന് കത്ത് നൽകിയിരുന്നു. ജെ പി നഡ്ഡക്ക് ഇന്ന് തിരക്ക് ആയതു കൊണ്ടാകാം അനുമതി ലഭിക്കാതിരുന്നത്. അനുമതി ലഭിക്കുമെങ്കിൽ ഇനി ഒരു ദിവസം വന്ന് അദേഹത്തെ കാണുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

സമരം നടത്തുന്ന ആശാവർക്കേഴ്‌സുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് മന്ത്രി ഡൽഹിയിലേക്ക് പുറപ്പെട്ടത്. ആശാ കേന്ദ്ര സ്‌കീം ആണ്, മാർഗരേഖയിൽ മാറ്റങ്ങൾ കൊണ്ടുവരണമെന്ന ആവശ്യം മന്ത്രിയെ അറിയിക്കുമെന്നായിരുന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!