National

സ്ത്രീകളെ ഉപഭോഗ വസ്തുക്കളായി കാണുന്നത് അനുവദിക്കാനാകില്ല: രൂക്ഷ വിമർശനവുമായി രാഷ്ട്രപതി

സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ കടുത്ത രോഷം പ്രകടിപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കാണുന്നത് അനുവദിക്കാനാകില്ലെന്ന് വാർത്താ ഏജൻസിക്ക് നൽകിയ ലേഖനത്തിൽ രാഷ്ട്രപതി പറയുന്നു. രാജ്യത്തെ സ്ത്രീകളുടെ ഉയർച്ച തടയു്‌നനത് അനുവദിക്കില്ലെന്നും രാഷ്ട്രപതി വ്യക്തമാക്കി

സ്ത്രീകൾക്കെതിരെ വൈകൃത ചിന്തയോടെയുള്ള പ്രവണതകൾ തടയണം. സ്ത്രീകളെ കഴിവില്ലാത്തവരായും ബുദ്ധിയും ശക്തിയും ഇല്ലാത്തവരായും ചിലർ കാണുന്നുണ്ട്. ഇത്തരം കാര്യങ്ങൾ അവസാനിപ്പിക്കണം. കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകവും മറ്റ് സംസ്ഥാനങ്ങളിലടക്കം സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ വർധിക്കുന്നതുമായ സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ വിമർശനം

സ്ത്രീകൾക്കെതിരായ മോശം പെരുമാറ്റവും അവരെ താഴ്ത്തിക്കെട്ടിയുള്ള സംസാരങ്ങളും ഒരുതരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല. കൊൽക്കത്ത സംഭവത്തിലും അതിരൂക്ഷ വിമർശനമാണ് രാഷ്ട്രപതി നടത്തിയത്.

Related Articles

Back to top button