Sports

കോലിക്ക് വിരമിക്കാനൊന്നും ഒരുക്കമില്ലേ…; രഞ്ജി ട്രോഫിയില്‍ കളിച്ച് ഫോം തിരിച്ചു പിടിക്കാന്‍ നീക്കം

തീരുമാനം വിരമിക്കല്‍ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന വാര്‍ത്തക്കിടെ

ടെസ്റ്റ് ക്രിക്കറ്റില്‍ മോശം പെര്‍ഫോമന്‍സ് തുടരുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായിരുന്ന വീരാട് കോലി വീണ്ടും രഞ്ജി ട്രോഫിയിലേക്ക് തിരിച്ചെത്തുന്നു. രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് ഫോം ഔട്ടായതിന്റെ പേരില്‍ പുറത്തിരിക്കേണ്ട അവസ്ഥ വരുമെന്ന് ഉറപ്പായതോടെയാണ് രഞ്ജിയില്‍ കളിച്ച് ടെസ്റ്റ് പഠിക്കാന്‍ കോലി ഒരുങ്ങുന്നത്.

എന്നാല്‍, ലോകകപ്പുകളിലടക്കം നിരവധി തവണ ഇന്ത്യന്‍ ടീമിന്റെ നെടുംതൂണായി മാറുകയും ആര്‍ സി ബിയുടെ അമരത്തിരുന്ന് ഐ പി എല്ലില്‍ തിളങ്ങുകയും ചെയ്ത താരം വീണ്ടും ആഭ്യന്തര ക്രിക്കറ്റിലേക്ക് പോകുമെന്ന വാര്‍ത്ത ഫാന്‍സുകള്‍ക്ക് അവിശ്വസ്‌നീയമായാണ് തോന്നുന്നത്. ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ യുവതാരങ്ങള്‍ ശ്രദ്ധ ചെലുത്തുന്ന ഇടമാണ് രഞ്ജി ട്രോഫി. എന്നാല്‍, കോലിയെ പോലുള്ള സീനിയേഴ്‌സ് താരങ്ങള്‍ രഞ്ജിയിലേക്ക് തിരിച്ചുവന്നാല്‍ അത് വലിയ വാര്‍ത്ത തന്നെയായിരിക്കും.

കോലിക്കൊപ്പം വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും വലിയൊരു ഗ്യാപ്പിനു ശേഷം രഞ്ജി ട്രോഫിയിലേക്കു മടങ്ങിയെത്തുകയാണ്. ഡല്‍ഹിയുടെ 38 അംഗ സാധ്യതാ ടീമില്‍ രണ്ടു പേരെയും ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

Related Articles

Back to top button
error: Content is protected !!