ബൈക്ക് മൺകൂനയിൽ തട്ടി മറിഞ്ഞു; വ്‌ളോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
Mar 15, 2025, 08:08 IST

വ്‌ളോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി തൃക്കലങ്ങോട് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത് മഞ്ചേരിയിൽ നിന്ന് വഴിക്കടവ് ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അപകടം. റോഡരികിൽ രക്തം വാർന്ന നിലയിൽ കിടന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ജുനൈദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.