ബസ് കാലിലൂടെ കയറിയിറങ്ങി ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

ബസ് കാലിലൂടെ കയറിയിറങ്ങി ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
തൃശ്ശൂർ വടക്കാഞ്ചേരിയിൽ കാലിൽ ബസ് കയറിയിറങ്ങി ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പുതുവീട്ടിൽ നബീസയാണ്(68) മരിച്ചത്. ഇന്നലെയായിരുന്നു അപകടം. വടക്കാഞ്ചേരി ഒന്നാംകല്ല് ബസ് സ്റ്റോപ്പിൽ വെച്ചായിരുന്നു സംഭവം. ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ വീണ വയോധികയുടെ കാലിന് മുകളിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ബസ് ജീവനക്കാർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു.

Tags

Share this story