National

വഖഫ് ഭേദഗതി ബിൽ; സുപ്രീംകോടതിയിൽ ഹർജി നൽകി വിജയ്

വഖഫ് ഭേദ​ഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി തമിഴക വെട്രി കഴക അധ്യക്ഷനും നടനുമായ വിജയ്. നിയമം മുസ്ലീം സമൂഹത്തോടുള്ള വിവേചനവും അവരുടെ മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർ‌ജി.

ഏറെ ച‍ർച്ചകൾക്കും പ്രതിഷേധത്തിനും ഒടുവിൽ ഏപ്രിൽ 4 നാണ് രാജ്യസഭ വഖഫ് ഭേദ​ഗതി നിയമം പാസാക്കിയത്. 128 പേർ അനുകൂലിക്കുകയും 95 പേർ എതിർക്കുകയും ചെയ്തു. ലോക്സഭയിൽ 288 അംഗങ്ങൾ നിയമനിർമ്മാണത്തെ പിന്തുണയ്ക്കുകയും
232 പേർ എതിർക്കുകയും ചെയ്തു. തുടർന്ന് ഏപ്രിൽ 5ന് പ്രസിഡന്റ് ദ്രൗപതി മുർമു ബില്ലിന് അംഗീകാരം നൽകി നിയമമാക്കി.

വിജയ്ക്ക് പുറമേ, എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി, കോൺഗ്രസ് എംപിമാരായ മുഹമ്മദ് ജാവേദ്, ഇമ്രാൻ പ്രതാപ്ഗർഹി, എഎപി എംഎൽഎ അമാനത്തുള്ള ഖാൻ, ആസാദ് സമാജ് പാർട്ടി മേധാവി ചന്ദ്രശേഖർ ആസാദ് തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കളും സംഘടനകളും വഖഫ് നിയമത്തിനെതിരെ ഹർജികൾ സമർപ്പിച്ചിട്ടുണ്ട്.‌

അതേസമയം വഖഫ് ഭേദ​ഗതി നിയമത്തിനെതിരെ പശ്ചിമ ബം​ഗാളിൽ പ്രതിഷേധം തുടരുകയാണ്. മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിയമത്തിനെതിരെ സംസ്ഥാനത്തെ മാൾഡ, മുർഷിദാബാദ്, സൗത്ത് 24 പർഗാനാസ്, ഹൂഗ്ലി ജില്ലകളിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.

Related Articles

Back to top button
error: Content is protected !!