Kerala
വയനാട് കഞ്ചാവ് കേസ്: പ്രധാന പ്രതിയും കൊടുംകുറ്റവാളിയുമായ ജംഷീർ അലി തമിഴ്‌നാട്ടിൽ പിടിയിൽ

വയനാട് കഞ്ചാവ് കേസിലെ മുഖ്യപ്രതിയും ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയുമായ പൊഴുതന പേരുംങ്കോട്ട കാരാട്ട് വീട്ടിൽ ജംഷീർ അലി പിടിയിൽ തമിഴ്‌നാട്ടിലെ ദേവാലയിൽ നിന്നാണ് തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്.
നേരത്തെ വയനാട് വീട് വളഞ്ഞ് യുവതിയടക്കമുള്ള മൂന്ന് കഞ്ചാവ് ഇടപാടുകാരെ പോലീസ് പിടികൂടിയിരുന്നു. ഇവർക്ക് കഞ്ചാവ് എത്തിച്ച് കൊടുത്തിരുന്നത് ജംഷീർ അലിയായിരുന്നു. നിരന്തര കുറ്റവാളിയായ ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്
കൊലപാതകം, മോഷണം, പോക്‌സോ, ലഹരിക്കടത്ത് തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജംഷീർ അലി. തമിഴ്‌നാട് കോടനാട് എസ്‌റ്റേറ്റിൽ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച് കൊന്ന് കെട്ടിത്തൂക്കിയ കേസിലും ഇയാൾ പ്രതിയാണ്.