Kerala

വയനാട് ദുരന്തം: കാണാതായ 32 പേരെ മരിച്ചവരായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗീകരിച്ചു

വയനാട് മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ കാണാതായ 32 പേരെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി മരിച്ചവരായി അംഗീകരിച്ചു. ഈ പട്ടിക ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, റവന്യു ദുരന്ത നിവാരണ പ്രിൻസിപ്പൽ സെക്രട്ടറി, തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരടങ്ങിയ സംസ്ഥാനതല സമിതി പരിശോധിക്കും

ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാണാതായ 32 പേരെ മരിച്ചവരായി കണക്കാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിക്കും. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നേരത്തെ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് നൽകിയ എല്ലാ ആനൂകൂല്യങ്ങളും 32 പേരുടെ ബന്ധുക്കൾക്കും നൽകും

ഇവരുടെ മരണം രജിസ്റ്റർ ചെയ്യാൻ വേണ്ട നടപടിക്രമങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ മരണം രജിസ്റ്റർ ചെയ്ത് മരണസർട്ടിഫിക്കറ്റ് അനുവദിക്കാനുള്ള നടപടികളും ആരംഭിച്ചു.

Related Articles

Back to top button
error: Content is protected !!