National
വാട്സാപ്പ് പണിമുടക്കിലോ; സന്ദേശങ്ങൾ അയക്കാൻ ആകുന്നില്ലെന്ന് ഉപയോക്താക്കൾ

ന്യൂഡൽഹി: യുപിഐ ക്കു പിന്നാലെ ഇന്ത്യയിൽ വാട്സാപ്പും ഭാഗികമായി തകരാറിൽ. ശനിയാഴ്ച വൈകിട്ടോടെ സന്ദേശങ്ങൾ അയക്കാനോ സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യാനോ സാധിക്കുന്നില്ലെന്നാണ് നിരവധി ഉപയോക്താക്കൾ പരാതിപ്പെട്ടിരിക്കുന്നത്. ഡൗൺ ഡിറ്റക്റ്റർ ഡേറ്റ പ്രകാരം 81 ശതമാനം ഉപയോക്താക്കളാണ് സന്ദേശങ്ങൾ അയക്കാൻ പ്രശ്നം നേരിട്ടതായി പരാതിപ്പെട്ടത്.
16 ശതമാനം പേർ മൊത്തത്തിൽ ആപ്പ് സാവധാനത്തിൽ ആയെന്നും പരാതിപ്പെട്ടു. എക്സ് പ്ലാറ്റ് ഫോമിൽ നിരവധി പേർ വാട്സാപ്പ് തകരാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലും വാട്സാപ്പ് ഇതേ രീതിയിൽ തകരാറിലായിരുന്നു.