Kerala
കെപിസിസി പ്രസിഡന്റിനെ ഇന്ന് പ്രഖ്യാപിക്കുമെന്ന് ആര് പറഞ്ഞു; പാർട്ടിക്കൊരു സംവിധാനമുണ്ടെന്ന് കെസി വേണുഗോപാൽ

കെപിസിസി പ്രസിഡന്റിനെ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് ആര് പറഞ്ഞുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. പാർട്ടിക്കൊരു സംവിധാനമുണ്ട്. പാർട്ടി നേതൃത്വം ഉചിതമായ സമയത്ത് തീരുമാനമെടുക്കും. കോൺഗ്രസിനെതിരെ ഇപ്പോൾ നടക്കുന്ന മാധ്യമവിചാരണ ശരിയല്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു
എല്ലാം സംഘടനാ രീതി അനുസരിച്ച് നടക്കും. നേതാക്കൻമാർ കാണുമ്പോൾ ചർച്ചകൾ നടക്കും. തിരുമാനമെടുക്കേണ്ട സമയത്ത് വ്യക്തമായ തീരുമാനങ്ങളെടുക്കാൻ പാർട്ടിക്ക് അറിയാം. അധ്യക്ഷ മാറ്റവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ശരിയായ ഉറവിടത്തിൽ നിന്നുള്ളതല്ല.
നടന്ന ചർച്ചകളെ പറ്റി അറിയാതെ മാധ്യമങ്ങൾ തന്നെയാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. കെപിസിസി നേതൃമാറ്റവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാനായി ഇതുവരെ യോഗങ്ങളുണ്ടായിട്ടില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.