വ്യാപക എതിർപ്പ്; പിന്നാലെ എറണാകുളം ക്ഷേത്രത്തിലെ പരിപാടിയിൽ നിന്ന് പിൻമാറി ദിലീപ്
Dec 15, 2025, 10:08 IST
വിവാദങ്ങൾക്കിടെ എറണാകുളത്തെ ക്ഷേത്രപരിപാടിയിൽ നിന്ന് പിന്മാറി നടൻ ദിലീപ്. എറണാകുളത്തപ്പൻ ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ചുള്ള കൂപ്പൺ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് ദിലീപ് പിന്മാറിയത്. പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് നീക്കം
ദിലീപിനെ പങ്കെടുപ്പിക്കുന്നതിൽ സമൂഹമാധ്യമങ്ങളിൽ എതിർപ്പുണ്ടായെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. നാളെ നിശ്ചയിച്ചിരുന്ന പരിപാടി ബുധനാഴ്ച നടക്കും. പ്രശ്നം രമ്യമായി പരിഹരിക്കാൻ നിർദേശം നൽകി കൊച്ചിൻ ദേവസ്വം ബോർഡ്.
ദിലീപിന്റെ സിനിമ കെഎസ്ആർടിസി ബസിൽ പ്രദർശിപ്പിച്ചതിൽ കഴിഞ്ഞ ദിവസം വനിതാ യാത്രക്കാർ പ്രതിഷേധിച്ചിരുന്നു. ബസിൽ കുടുംബസമേതം സഞ്ചരിച്ച പത്തനംതിട്ട സ്വദേശിനി ലക്ഷ്മി ആർ ശേഖറാണ് പ്രതിഷേധം ഉയർത്തിയത്. അതിജീവിതയ്‌ക്കൊപ്പം നിൽക്കുമ്പോൾ ദിലീപിന്റെ സിനിമ കാണാനാകില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ.
