വയനാട് വീണ്ടും വന്യമൃഗ ആക്രമണം; റാട്ടകൊല്ലിയിൽ യുവാവിന് പുലിയുടെ ആക്രമണത്തിൽ പരുക്കേറ്റു

വയനാട് വീണ്ടും വന്യമൃഗ ആക്രമണം; റാട്ടകൊല്ലിയിൽ യുവാവിന് പുലിയുടെ ആക്രമണത്തിൽ പരുക്കേറ്റു
വയനാട് റാട്ടകൊല്ലിയിൽ യുവാവിനെ പുലി ആക്രമിച്ചു. എസ്റ്റേറ്റ് വാച്ചറായ വിനീതിനെയാണ് പുലി ആക്രമിച്ചത്. വിനീതിന്റെ കൈയ്ക്ക് പരുക്കേറ്റു. ഇയാളെ കൈനാട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം കടുവ ഭീതി ഒഴിഞ്ഞതിന് പിന്നാലെയാണ് പുലിയുടെ ആക്രമണമുണ്ടായിരിക്കുന്നത്. ഇന്ന് രാവിലെ വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം രാധയെന്ന സ്ത്രീയെ കൊലപ്പെടുത്തിയ കടുവയാണ് ചത്തത് കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കടുവയുടെ വയറ്റിൽ നിന്നും കണ്ടെത്തി. കടുവയുടെ കഴുത്തിലുണ്ടായ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Tags

Share this story