Kerala

ഇടുക്കിയിൽ ഇതര സംസ്ഥാന തൊഴിലാളിയായ യുവതി കൊല്ലപ്പെട്ട നിലയിൽ; ഒരാൾ കസ്റ്റഡിയിൽ

ഇടുക്കി നെടുങ്കണ്ടത്ത് ഇതര സംസ്ഥാന തൊഴിലാളിയായ യുവതി കൊല്ലപ്പെട്ട നിലയിൽ. കൊലപ്പെടുത്തി. മധ്യപ്രദേശ് മാൽഡ സ്വദേശിനി സരസ്വതിയാണ് കൊല്ലപ്പെട്ടത്.
ഇവർക്കൊപ്പം താമസിച്ചിരുന്ന രാജേഷ് എന്ന മധ്യപ്രദേശ് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഒരാഴ്ച മുമ്പാണ് ഇരുവരും കൊമ്പയാറിൽ ജോലിക്ക് എത്തിയത്. രാജേഷ് മദ്യപാനത്തിനുശേഷം സരസ്വതിയെ മർദിക്കുമായിരുന്നു. ഇന്നലെ ഇരുവരും താമസിക്കുന്ന വീടിനുള്ളിൽവെച്ച് മദ്യപിച്ചിരുന്നു. തുടർന്ന് ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയായിരുന്നു.

ക്രൂരമായ മർദനത്തിന്റെ ദൃശ്യങ്ങൾ രാജേഷ് മൊബൈലിൽ പകർത്തിയിരുന്നു. ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ മുറ്റത്ത് കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്.

 

Related Articles

Back to top button
error: Content is protected !!