National

ആർത്തവ സമയത്ത് ഭക്ഷണം പാചകം ചെയ്തു; യുവതിയെ കൊലപ്പെടുത്തി മൃതദേഹം സാരിയിൽ കെട്ടിത്തൂക്കി

മുംബൈ: മഹാരാഷ്ട്രയിൽ ആർത്തവസമയത്ത് ഭക്ഷണം പാകം ചെയ്തതിന് യുവതിയെ കൊലപ്പെടുത്തി സാരിയിൽ കെട്ടിത്തൂക്കി ഭർതൃവീട്ടുകാർ. ഉത്തര മഹാരാഷ്ട്ര ജൽഗാവ് കിനോഡ് ​ഗ്രാമത്തിലെ ​ഗായത്രി കോലിയാണ് (26) കൊല്ലപ്പെട്ടത്. ആർ‍ത്തവസമയത്ത് ഭക്ഷണം പാകം ചെയ്തതിനെ ചോദ്യം ചെയ്ത ഭർതൃമാതാവും സഹോദരിയും ആണ് യുവതിയെ കൊലപ്പെടുത്തിയത്.

ഭക്ഷണം പാചകം ചെയ്തപ്പോൾ യുവതിയോട് വളരെ മോശമായി ഭർതൃവീട്ടുകാർ പെരുമാറി. പിന്നീട് അതു തർക്കത്തിലേക്കും ക്രൂരമായ കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. ​ഗായത്രിയുടെ കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം സാരിത്തുമ്പിൽ കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

സ്ത്രീധനത്തിന്റെ പേരിൽ യുവതി മുൻപും ഭർതൃവീട്ടിൽ കൊടിയ പീഡനം നേരിട്ടിരുന്നെന്നും കുടുംബാംഗങ്ങൾ പറയുന്നു. ഭർതൃവീട്ടുകാർക്കെതിരെ യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. ഭർത്താവും ഭ‍ർതൃവീട്ടുകാരും ഒളിവിലാണ്. ​ഗായത്രിക്ക് ഏഴും അഞ്ചും വയസ്സുള്ള രണ്ട് മക്കളുണ്ട്.

Related Articles

Back to top button
error: Content is protected !!