ട്രെയിൻ എടുത്തപ്പോള്‍ ചാടി ഇറങ്ങി, യുവതി ഗുരുതര പരിക്കോടെ ചികിത്സയിൽ
Apr 6, 2025, 18:39 IST

പാലക്കാട്: ഒറ്റപ്പാലത്ത് ട്രെയിനില്‍ നിന്നും ചാടി ഇറങ്ങിയ യുവതിക്ക് ഗുരുതര പരിക്ക്. വയനാട് സ്വദേശിയായ കാർത്തികയ്ക്കാണ് ( 29 ) പരിക്കേറ്റത്. ഇന്ന് രാവിലെ 10: 30 നാണ് അപകടം നടക്കുന്നത്. കോഴിക്കോട് നിന്നും ഒറ്റപ്പാലത്തേക്കുള്ള യാത്രയ്ക്കിടെ ട്രെയിൻ സ്റ്റേഷനില്‍ എത്തിയത് അറിയാതെ ഇവർ ഉറങ്ങിപോയിരുന്നു. പെട്ടെന്ന് സ്റ്റേഷൻ എത്തിയെന്ന് കണ്ടെത്തിയ ഇവർ ഉടനെ ചാടി ഇറങ്ങി. ഇറങ്ങുന്നതിനിടയില്‍ യുവതി പ്ലാറ്റ്ഫോമില്‍ തലയടിച്ചു വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.