കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ലക്ഷണങ്ങളോടെ യുവതി ചികിത്സയിൽ; സാമ്പിൾ പരിശോധനക്കയച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ലക്ഷണങ്ങളോടെ യുവതി ചികിത്സയിൽ; സാമ്പിൾ പരിശോധനക്കയച്ചു
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ലക്ഷണങ്ങളോടെ യുവതി ചികിത്സ തേടി. മലപ്പുറം കുറ്റിപ്പുറം സ്വദേശിനിയായ നാൽപതുകാരിയാണ് ചികിത്സ തേടിയത്. യുവതിയുടെ സ്രവം പരിശോധനയ്ക്കായി അയച്ചു. കോഴിക്കോട് വൈറോളജി ലാബിലേക്കാണ് സ്രവം അയച്ചിരിക്കുന്നത്. ഇന്ന് സ്രവ പരിശോധനാഫലം ലഭിക്കും. ഈ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ നിപ രോഗബാധയാണോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകുകയുളൂ. കഴിഞ്ഞ ഒരാഴ്ചയായി യുവതി മലപ്പുറത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗലക്ഷണങ്ങളിൽ മാറ്റമില്ലാതായതോടെയാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നത്. ഇന്നലെ വൈകിട്ടോടെയായിരുന്നു യുവതിയെ കോഴിക്കോട് എത്തിച്ചത്. ആരോഗ്യനില ഗുരുതരമായതിനാൽ യുവതിയെ പ്രത്യേക നിരീക്ഷണ വാർഡിലേക്ക് മാറ്റി.  

Tags

Share this story