കൊടും ക്രൂരത; യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മുഖം കല്ലുകൊണ്ട് വികൃതമാക്കി; മൃതദേഹം തടാകക്കരയില്‍ ഉപേക്ഷിച്ചു

കൊടും ക്രൂരത; യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മുഖം കല്ലുകൊണ്ട് വികൃതമാക്കി; മൃതദേഹം തടാകക്കരയില്‍ ഉപേക്ഷിച്ചു
വീട്ടുജോലികള്‍ ചെയ്യുന്ന 28കാരിയായ യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി മുഖം വികൃതമാക്കി മൃതദേഹം ഉപേക്ഷിച്ചു. രാജ്യത്തെ നാണം കെടുത്തിയ കൊടിയ പീഡനം നടന്നത് ബെംഗളൂരു നഗരത്തില്‍. തടാകക്കരയില്‍ ഉപേക്ഷിച്ച മൃതദേഹം ഏറെ വേദനാജനകമായിരുന്നു. നഗരത്തിലെ വിവിധ അപ്പാര്‍ട്‌മെന്റുകളില്‍ ജോലി ചെയ്യുന്ന ബംഗ്ലാദേശ് യുവതിയുടേതാണ് മൃതദേഹമെന്ന് പോലീസ് വ്യക്തമാക്കി. യുവതിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് ഉച്ചയോടെ കാല്‍ക്കരെ തടാകക്കരയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പരിശോധനയില്‍ യുവതി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായി. സിസി ടിവികള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. നിലവില്‍ പ്രതിയെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

Share this story