അഫ്ഗാനിസ്ഥാനിൽ മാധ്യമ പ്രവർത്തകയെ വെടിവെച്ചു കൊന്നു
Dec 10, 2020, 20:48 IST
![അഫ്ഗാനിസ്ഥാനിൽ മാധ്യമ പ്രവർത്തകയെ വെടിവെച്ചു കൊന്നു](https://metrojournalonline.com/static/c1e/client/89527/migrated/7c4f001de159a560d4ba3b0c62e233a5.jpg)
ടെലിവിഷന്‍ അവതാരകയും മാധ്യമപ്രവര്‍ത്തകയുമായ യുവതിയെ വെടിവെച്ചുകൊന്നു. അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ വ്യാഴാഴ്ചയാണ് സംഭവം. ജോലിക്കായി കാറില്‍ പോകവെയാണ് മലാല മൈവാന്തിനു നേരെ അക്രമികള്‍ വെടിയുതിര്‍ത്തത്.
സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയാണ് മലാല. കൊലയാളിയെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.