മലാവി വൈസ് പ്രസിഡന്റ് സോളോസ് അടക്കം പത്ത് പേർ വിമാനാപകടത്തിൽ മരിച്ചതായി സ്ഥിരീകരണം

solos

മലാവി വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ(51) വിമാനാപകടത്തിൽ മരിച്ചതായി സ്ഥിരീകരണം. സോളോസ് അടക്കം വിമാനത്തിലുണ്ടായിരുന്ന പത്ത് പേരും മരിച്ചതായി മലാവി പ്രസിഡന്റ് ലസാറസ് ചക് വേര അറിയിച്ചു. 

മരിച്ചവരിൽ സോളോസിന്റെ ഭാര്യ മേരി, യുണറ്റൈഡ് ട്രാൻസ്‌ഫോർമേഷൻ മൂവ്‌മെന്റ് പാർട്ടി നേതാക്കളും ഉൾപ്പെടുന്നു. തകർന്നുവീണ വീണ വിമാനം വനത്തിൽ കണ്ടെത്തി. മലാവി മുൻ മന്ത്രി റാൽസ് കസാംബാരയുടെ സംസ്‌കാര ചടങ്ങുകൾക്കായാണ് തിങ്കളാഴ്ച സോളോസ് യാത്ര തിരിച്ചത്. 

മസൂസിവിലെ വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം മോശം കാലാവസ്ഥയെ തുടർന്ന് തലസ്ഥാനമായ ലിലോങ്വേയിലേക്ക് തിിച്ചുവിട്ടു. പിന്നീട് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി


 

Share this story