ഇസ്ലാമാബാദിൽ ആശുപത്രിയിൽ തീപിടിത്തം: 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

Pak

ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ സർക്കാർ ആശുപത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ കുറഞ്ഞത് 15 നവജാത ശിശുക്കൾ മരിച്ചു. ഇസ്ലാമാബാദിലെ 'പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്' (PIMS) ആശുപത്രിയിലെ ഗൈനക്കോളജി വാർഡിലാണ് ദുരന്തമുണ്ടായത്.

​രാവിലെ ഏഴുമണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. വാർഡിലെ എയർ കണ്ടീഷണർ (AC) കംപ്രസ്സർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

​അപകടസമയത്ത് നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ (Nursery) 16 കുട്ടികളുണ്ടായിരുന്നു. അതിൽ ഒരു കുഞ്ഞിനെ മാത്രമാണ് സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചത്. തീപിടിത്ത വിവരം അറിഞ്ഞയുടൻ തന്നെ ഫയർഫോഴ്സും രക്ഷാസേനയും സ്ഥലത്തെത്തി തീയണയ്ക്കാനും പുക മാറ്റാനുമുള്ള ശ്രമങ്ങൾ ആരംഭിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

Tags

Share this story