സമാധാനത്തിനുള്ള നൊബേൽ സമ്മാനം എത്യോപ്യൻ പ്രധാനമന്ത്രി ആബി അഹമ്മദ് അലിക്ക്

സമാധാനത്തിനുള്ള നൊബേൽ സമ്മാനം എത്യോപ്യൻ പ്രധാനമന്ത്രി ആബി അഹമ്മദ് അലിക്ക്

2019ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം എത്യോപ്യൻ പ്രധാനമന്ത്രി ആബി അഹമ്മദ് അലിക്ക്. എറിത്രിയയുമായുള്ള അതിർത്തി പ്രശ്‌നത്തിൽ ആബി അഹമ്മദ് അലി സ്വീകരിച്ച നിലപാടുകളാണ് അവാർഡിന് അർഹനാക്കിയത്.

ആബി അഹമ്മദ് അലി സമാധാനത്തിനായുള്ള കരം നീട്ടിയപ്പോൾ എറിത്രിയൻ പ്രസിഡന്റ് അത് സ്വീകരിച്ചു. അങ്ങനെ ഇരുരാജ്യങ്ങൾക്കുമിടയിൽ സമാധാനം കൊണ്ടുവരാൻ പ്രയത്‌നിച്ചു എന്നായിരുന്നു നൊബേൽ സമിതിയുടെ വിലയിരുത്തൽ.

223 വ്യക്തികളും 78 സ്ഥാപനങ്ങളും 301 പേരുകളുമാണ് ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്. 2018ലാണ് ആബി എത്യോപ്യൻ പ്രധാനമന്ത്രിയാകുന്നത്. അധികാരത്തിലെത്തി ആറ് മാസത്തിനുള്ളിൽ തന്നെ എറിത്രിയയുമായി സമാധാന ചർച്ചകൾക്ക് അദ്ദേഹം തുടക്കം കുറിച്ചു. തനിക്ക് മുമ്പ് അധികാരത്തിലിരുന്നവർ ചെയ്ത തെറ്റുകൾക്കെല്ലാം അദ്ദേഹം മാപ്പേറ്റ് പറഞ്ഞിരുന്നത് ലോക ശ്രദ്ധയെ ആകർഷിച്ചിരുന്നു.

Share this story