ജപ്പാനെ പിടിച്ചുകുലുക്കി ഹാഗിബസ് ചുഴലിക്കാറ്റ്; 11 മരണം, ആയിരങ്ങൾ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ

ജപ്പാനെ പിടിച്ചുകുലുക്കി ഹാഗിബസ് ചുഴലിക്കാറ്റ്; 11 മരണം, ആയിരങ്ങൾ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ

ജപ്പാനിൽ കനത്ത നാശം വിതച്ച് ഹാഗിബിസ് ചുഴലിക്കാറ്റ്. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും പെട്ട് 11 പേർ മരിച്ചു. ആയിരക്കണക്കിനാളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. വൈദ്യുതി വിതരണവും റോഡ് ഗതാഗതവും താറുമാറായി.

പുഴകൾ കരകവിഞ്ഞതോടെ തീരപ്രദേശങ്ങൾ ഒറ്റപ്പെട്ടു. വടക്കുദിശയിലൂടെ ഹോൻഷു ലക്ഷ്യമാക്കിയാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്. വിമാന സർവീസുകളും ബുള്ളറ്റ് സർവീസ് ട്രെയിനുകളും നിർത്തിവെച്ചു. ജപ്പാനിൽ നടക്കാനിരുന്ന റഗ്ബി ലോകകപ്പ് മത്സരങ്ങളും മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു.

Share this story