അഴിമതിക്കേസില്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റിനെതിരെ വിചാരണ

അഴിമതിക്കേസില്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റിനെതിരെ വിചാരണ

പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റ് ജേക്കബ് സുമക്കെതിരെ അഴിമതി കുറ്റത്തില്‍ വിചാരണ. പ്രസിഡന്റ് ആകുന്നതിന് മുമ്പ് 3.4 ബില്യന്‍ ഡോളറിന്റെ അഴിമതി നടത്തിയെന്നാണ് കേസ്. യൂറോപ്യന്‍ കമ്പനികളുടെ പോര്‍ വിമാനങ്ങള്‍, പട്രോള്‍ ബോട്ടുകള്‍, സൈനിക ഉപകരണങ്ങള്‍ തുടങ്ങിയവ വാങ്ങിയതിലാണ് അഴിമതി.

അഴിമതിയും ജനപ്രീതി ഇടിഞ്ഞതും കാരണം ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ പ്രസിഡന്റ് പദവിയില്‍ നിന്ന് നിര്‍ബന്ധിച്ച് രാജിവെപ്പിക്കുകയായിരുന്നു. ഒമ്പത് വര്‍ഷമാണ് സുമ പ്രസിഡന്റായിരുന്നത്.

Share this story