ബാഗ്ദാദിയെ വധിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും അമേരിക്ക പുറത്തുവിട്ടു

ബാഗ്ദാദിയെ വധിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും അമേരിക്ക പുറത്തുവിട്ടു

ഐ എസ് ഭീകരസംഘടനയുടെ തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ ഒളിത്താവളത്തിലേക്ക് യു എസ് കമാൻഡോകൾ പ്രവേശിക്കുന്ന ദൃശ്യങ്ങൾ പെന്റഗൺ പുറത്തുവിട്ടു. ബാഗ്ദാദിയുടെ ഒളിത്താവളത്തിന്റെ മതിലിന് അരികെ വരെ കമാൻഡോകൾ പ്രവേശിക്കുന്ന വീഡിയോയാണ് പെന്റഗൺ പുറത്തുവിട്ടത്.

ബാഗ്ദാദിയുടെ ഒളിത്താവളം വ്യോമസേന ആക്രമിക്കുന്ന ചിത്രങ്ങൾ നേരത്തെ അമേരിക്ക പുറത്തുവിട്ടിരുന്നു. ആക്രമണത്തിൽ രണ്ട് കുട്ടികളാണ് കൊല്ലപ്പെട്ടതെന്ന് ജനറൽ കെന്നത്ത് മെക്കൻസി അറിയിച്ചു. ബാഗ്ദാദിയുടെ മൂന്ന് കുട്ടികൾ കൊല്ലപ്പെട്ടെന്നായിരുന്നു യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

മരണത്തിന് മുമ്പ് ബാഗ്ദാദി തുരങ്കത്തിനകത്തേക്ക് കയറി. പന്നീട് തുരങ്കത്തിൽ നിന്ന് വെടിയൊച്ചകൾ കേൾക്കമായിരുന്നു. ഇതിന് ശേഷമാണ് പൊട്ടിത്തെറിച്ചതെന്ന് മെക്കൻസി പറയുന്നു. എന്നാൽ മരണത്തിന് മുമ്പ് ബാഗ്ദാദി അലറിക്കരഞ്ഞുകൊണ്ട് തുരങ്കത്തിലൂടെ ഓടിയെന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്.

 

Share this story