ഇന്ത്യയിൽ ചാവേറാക്രമണത്തിന് ഐഎസ് പദ്ധതിയിട്ടിരുന്നതായി അമേരിക്ക

ഇന്ത്യയിൽ ചാവേറാക്രമണത്തിന് ഐഎസ് പദ്ധതിയിട്ടിരുന്നതായി അമേരിക്ക

ഇന്ത്യയിൽ ചാവേറാക്രമണം നടത്താൻ ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിട്ടിരുന്നതായി അമേരിക്ക. ദക്ഷിണേഷ്യൻ ഐഎസ് ഗ്രൂപ്പായ ഖൊറാസാൻ കഴിഞ്ഞ വർഷമാണ് ചാവേറാക്രമണത്തിന് പദ്ധതിയിട്ടത്. എന്നാൽ ഇത് പരാജയപ്പെടുകയായിരുന്നുവെന്നും അമേരിക്കൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടറും ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ ഡയറക്ടറുമായ റുസ്സൈൽ ട്രാവേഴ്‌സ് പറഞ്ഞു

സെനറ്റിൽ നടന്ന ചർച്ചയിൽ മറുപടി നൽകുമ്പോഴാണ് ട്രാവേഴ്‌സിന്റെ വെളിപ്പെടുത്തൽ. ഐഎസിന്റെ എല്ലാ ഉപവിഭാഗങ്ങളും അമേരിക്കയെ സംബന്ധിച്ചിടത്തോളം ആശങ്കക്ക് കാരണമാണെന്നും ട്രാവേഴ്‌സ് പറഞ്ഞു.

ഐഎസിന്റെ നിർദേശമനുസരിച്ച് പ്രവർത്തിക്കുന്ന നാലായിരം ഭീകരർ എങ്കിലും ദക്ഷിണേഷ്യയിലുണ്ട്. അഫ്ഗാനിസ്ഥാന് പുറത്ത് നിരവധി ആക്രമണങ്ങൾക്ക് ഇവർ ശ്രമം നടത്തിയിട്ടുണ്ട്. ഇന്ത്യയിൽ ചാവേറാക്രമണങ്ങൾക്ക് പദ്ധതിയിട്ടെങ്കിലും അത് പരാജയപ്പെട്ടു. ന്യൂയോർക്കിലും ആക്രമണം നടത്താൻ പദ്ധതിയിട്ടെങ്കിലും എഫ് ബി ഐ പരാജയപ്പെടുത്തുകയായിരുന്നുവെന്നും ട്രാവേഴ്‌സ് പറഞ്ഞു

 

Share this story