ബൊളീവിയയില്‍ മൊറാലിസ് യുഗത്തിന് അന്ത്യം

ബൊളീവിയയില്‍ മൊറാലിസ് യുഗത്തിന് അന്ത്യം

ലാ പാസ്: ബൊളീവിയന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇവോ മൊറാലിസ് രാജിവെച്ചു. ഒക്ടോബര്‍ 20ലെ തിരഞ്ഞെടുപ്പ് വിവാദമായതിനെ തുടര്‍ന്നാണ് മൊറാലിസിന്റെ രാജിക്കായി ജനങ്ങള്‍ തെരുവിലിറങ്ങിയത്.

തിരഞ്ഞെടുപ്പില്‍ പ്രധാന എതിരാളിയും വൈസ് പ്രസിഡന്റുമായ കാര്‍ലോസ് മെസക്കെതിരെ വ്യക്തമായ ഭൂരിപക്ഷം നേടി മൊറാലിസ് ജയിച്ചെങ്കിലും, തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് ജനം തെരുവ് കീഴടക്കുകയായിരുന്നു. പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ മൊറാലിസിനും കാര്‍ലോസിനും മത്സരിക്കാനാകില്ല.

Share this story