ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഫലസ്തീന്‍ സംഘടനാ നേതാവ് കൊല്ലപ്പെട്ടു

ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഫലസ്തീന്‍ സംഘടനാ നേതാവ് കൊല്ലപ്പെട്ടു

ഗാസ: ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഗാസ മുനമ്പിലെ വീട്ടില്‍ വെച്ച് ഫലസ്തീന്‍ സംഘടനയായ ഇസ്ലാമിക് ജിഹാദിന്റെ കമാണ്ടര്‍ ബഹ അബു അല്‍ അത്ത കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ ശിജൈയ്യ ജില്ലയില്‍ പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ അത്തയുടെ ഭാര്യയും കൊല്ലപ്പെട്ടിട്ടുണ്ട്.

യാതൊരു പ്രകോപനവുമില്ലാതെ നടത്തിയ ആക്രമണത്തിന് ഇസ്‌റാഈല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇസ്ലാമിക് ജിഹാദ് മുന്നറിയിപ്പ് നല്‍കി. ഇസ്‌റാഈല്‍ ആക്രമണം അധിനിവേശമാണെന്നും തിരിച്ചടിയുണ്ടാകുമെന്നും ഗാസ ഭരിക്കുന്ന ഹമാസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share this story