ലണ്ടൻ ബ്രിഡ്ജിൽ ഭീകരാക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

Share with your friends

ലണ്ടൻ ബ്രിഡ്ജിൽ കത്തിയാക്രമണം. രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. അക്രമിയെ പോലീസ് വെടിവെച്ചുകൊന്നു. ഭീകരാക്രമണമെന്നാണ് പോലീസ് അറിയിച്ചത്.

ശരീരത്തിൽ വ്യാജബോംബ് ഘടിപ്പിച്ച ശേഷം അക്രമി നിരവധി പേർക്ക് നേരെ കത്തിക്കുത്ത് നടത്തുകയായിരുന്നു. പ്രാദേശികസമയം ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം.

മെട്രോപോളിറ്റൻ പോലീസ് വിവരങ്ങൾ നൽകുന്നുണ്ടെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്നും ലണ്ടൻ മേയർ സാദിഖ് ഖാൻ ട്വീറ്റ് ചെയ്തു. 2017ൽ ലണ്ടൻ ബ്രിഡ്ജിലുണ്ടായ ഭീകരാക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു.

 

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-