കാമ്മറി കൊടുങ്കാറ്റ് ഭീതിയിൽ ഫിലിപ്പീൻസ്; രണ്ട് ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു

കാമ്മറി കൊടുങ്കാറ്റ് ഭീതിയിൽ ഫിലിപ്പീൻസ്; രണ്ട് ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു

കാമ്മറി കൊടുങ്കാറ്റ് ഭീതിയെ തുടർന്ന് ഫിലിപ്പീൻസിൽ രണ്ട് ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. മണിക്കൂറുകൾക്കുള്ളിൽ കൊടുങ്കാറ്റ് തീരം തൊടുമെന്നാണ് ആശങ്ക. മുൻകരുതലെന്ന നിലയിൽ മനില രാജ്യാന്തര വിമാനത്താവളം അടിച്ചിട്ടു

മനിലയുടെ തെക്കുഭാഗത്തു കൂടി കൊടുങ്കാറ്റ് കടന്നുപോകുമെന്നാണ് കരുതുന്നത്. നടക്കാനിരിക്കുന്ന ദക്ഷിണ പൂർവേഷ്യൻ ഗെയിംസിനും കാമ്മറി കൊടുങ്കാറ്റ് ഭീഷണിയാണ്. നിലവിൽ നൂറുകണക്കിന് കായികതാരങ്ങൾ മനിലയിൽ എത്തിച്ചേർന്നിട്ടുണ്ട്.

മണിക്കൂറിൽ 165 കിലോമീറ്റർ വേഗതയിൽ കാറ്റ് ആഞ്ഞുവീശുമെന്നാണ് മുന്നറിയിപ്പ്. 1.3 കോടി ജനങ്ങൾ പാർക്കുന്ന നഗരമാണ് മനില. കാറ്റിന് പിന്നാലെ മഴയുമെത്തിയാൽ കൂടുതൽ നാശനഷ്ടങ്ങളിലേക്ക് എത്തും. കാറ്റ് ആദ്യം തീരം തൊടുമെന്ന് പ്രതീക്ഷിക്കുന്ന ബികോൾ മേഖലയിൽ നിന്നു മാത്രം ഒരു ലക്ഷത്തോളം പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഫിലിപ്പീൻസിൽ ബാധിക്കുന്ന ഇരുപതാമത്തെ കൊടുങ്കാറ്റാണ് കാമ്മറി.

 

Share this story