നൈജീരിയൻ തീരത്ത് വെച്ച് എണ്ണക്കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചി; കപ്പലിൽ 18 ഇന്ത്യക്കാർ

നൈജീരിയൻ തീരത്ത് വെച്ച് എണ്ണക്കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചി; കപ്പലിൽ 18 ഇന്ത്യക്കാർ

ഹോങ്കോംഗ് രജിസ്‌ട്രേഷനുള്ള എണ്ണക്കപ്പൽ നൈജീരിയൻ തീരത്ത് വെച്ച് കടൽക്കൊള്ളക്കാർ തട്ടിയെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം ഹോങ്കോംഗിൽ നിന്നും പുറപ്പെട്ട എണ്ണക്കപ്പലാണ് നൈജീരിയൻ തീരത്ത് വെച്ച് റാഞ്ചിയത്.

നൈജീരിയയിലെ ബോണി ഐലന്റിന് സമീപം 80 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് കപ്പൽ ആക്രമിക്കപ്പെടുന്നത്. കപ്പലിലുള്ള 19 ഉദ്യോഗസ്ഥരെയും ഇവർ കടത്തിക്കൊണ്ടുപോയി. എണ്ണ കൊള്ളയടിച്ച ശേഷം കപ്പൽ തീരത്ത് തന്നെ ഉപേക്ഷിച്ചു. കപ്പൽ ഇപ്പോൾ നൈജീരിയൻ നേവിയുടെ കൈവശമാണ്.

ഉദ്യോഗസ്ഥരിൽ 18 പേർ ഇന്ത്യക്കാരാണെന്നാണ് വിവരം. ഇവർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. കടൽക്കൊള്ളക്കാർ വിഹരിക്കുന്ന മേഖലയിൽ വെച്ചാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം നൈജീരിയൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്

കപ്പൽ

Share this story