നൈജീരിയയിൽ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ 18 ഇന്ത്യക്കാർ മോചിതരായി

നൈജീരിയയിൽ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ 18 ഇന്ത്യക്കാർ മോചിതരായി

നൈജീരിയൻ തീരത്ത് നിന്നും കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ 18 ഇന്ത്യക്കാർ മോചിതരായി. ഇന്ത്യക്കാരെ വിട്ടയച്ച കാര്യം നൈജീരിയൻ നാവിക സേനയും ഷിപ്പിംഗ് കമ്പനിയും സ്ഥിരീകരിച്ചതായി നൈജീരിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അധികൃതർ അറിയിച്ചു.

ഡിസംബർ 3നാണ് ബോണി ദ്വീപിന് സമീപത്ത് നിന്നും ഇവർ കടൽക്കൊള്ളക്കാരുടെ പിടിയിലായത്. ഹോങ്കോംഗ് ഉടമസ്ഥതയിലുള്ള വാണിജ്യക്കപ്പലിലെ ജീവനക്കാരായിരുന്നു ഇവർ. എ ആർ എക്‌സ് മാരിടൈം നൽകുന്ന വിവരമനുസരിച്ച് 18 ഇന്ത്യക്കാർ ഉൾപ്പെടെ 19 പേരെയാണ് ഡിസംബർ മൂന്നിന് കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടു പോയത്.

മെഡിക്കൽ പരിശോധനകൾക്ക് ശേഷം മോചിപ്പിക്കപ്പെട്ട ജീവനക്കാർക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാമെന്നാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. 18 ദിവസത്തിന് ശേഷമാണ് ജീവനക്കാരുടെ മോചനം സാധ്യമാകുന്നത്. പണം നൽകിയാണോ ഇവരെ മോചിപ്പിച്ചത് എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തതയില്ല

തുർക്കിഷ് പൗരനാണ് ഇവർക്കൊപ്പമുള്ള പത്തൊമ്പതാമൻ. മോചിപ്പിക്കപ്പെട്ടവരിൽ പലരും രോഗബാധിതരാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കപ്പൽ ആക്രമിക്കുന്ന സമയത്ത് 26 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതിൽ 19 പേരെയാണ് കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോകുന്നത്.

Share this story