ഇറാനും തിരിച്ചടിക്കുന്നു: ബാഗ്ദാദിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ആക്രമണം; യുദ്ധഭീതിയിൽ മേഖല

ഇറാനും തിരിച്ചടിക്കുന്നു: ബാഗ്ദാദിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ആക്രമണം; യുദ്ധഭീതിയിൽ മേഖല

ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ വധത്തിന് പിന്നാലെ ഇറാഖിൽ അമേരിക്കൻ സൈനികരുടെ താവളത്തിന് നേർക്ക് ആക്രമണം. ഖാസിം സുലൈമാനിയുടെ മൃതദേഹവുമായുള്ള വിലാപ യാത്ര ഇറാനിലേക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

ബാഗ്ദാദിലെ യു എസ് എംബസി പരിസരത്തും തലസ്ഥലത്തിന് 80 കിലോമീറ്റർ അകലെയുള്ള ബലദ് എയർ ക്യാമ്പിനും നേരെയാണ് ആക്രമണം നടന്നത്. റഷ്യൻ നിർമിത റോക്കറ്റുകളാണ് എയർ ബേസിൽ പതിച്ചതെന്ന് യു എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരുമേറ്റെടുത്തിട്ടില്ല. എന്നാൽ ഇറാൻ അനുകൂല മിലിട്ടൻസാണ് തിരിച്ചടി നടത്തിയതെന്ന് കരുതുന്നു

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ സൈന്യം മേഖലയിൽ വ്യോമനിരീക്ഷണം ശക്തമാക്കി. ഇറാൻ തിരിച്ചടിക്കുമെന്ന ഭീതിയിൽ മൂവായിരം സൈനികരെ കൂടി ഗൾഫ് മേഖലയിൽ കൂടുതലായി അമേരിക്ക വിന്യസിച്ചിട്ടുണ്ട്.

 

Share this story