നേപ്പാളിൽ എട്ട് മലയാളികൾ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; മരിച്ചവരിൽ നാല് പേർ കുട്ടികൾ

നേപ്പാളിൽ എട്ട് മലയാളികൾ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; മരിച്ചവരിൽ നാല് പേർ കുട്ടികൾ

നേപ്പാളിൽ എട്ട് മലയാളികളെ ഹോട്ടൽ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളാണ് മരിച്ചത്. മരിച്ചവരിൽ നാല് പേർ കുട്ടികളും രണ്ട് പേർ സ്ത്രീകളുമാണ്. ദമാനിലെ എവറസ്റ്റ് പനോരമ റിസോർട്ടിലാണ് മൃതദേഹങ്ങൾ കണ്ടത്.

പ്രബിൻ കുമാർ(39), ശരണ്യ(34), രഞ്ജിത്ത് കുമാർ(39), ഇന്ദു രഞ്ജിത്ത്(35), ശ്രീഭദ്ര(9), അഭിനവ് സൊരായ(9), അബി നായർ(7), വൈഷ്ണവ്(2) എന്നിവരാണ് മരിച്ചത്. ഒരു മുറിയിൽ രണ്ട് ഭാഗത്തായാണ് ഇവർ താമസിച്ചിരുന്നത്. വാതിലുകളും ജനലുകളും അടച്ചായിരുന്നു ഇവർ കിടന്നത്. ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് സംശയിക്കുന്നു

രാവിലെ ഒപ്പമുണ്ടായിരുന്നവർ വിളിച്ചിട്ടും പ്രതികരണമൊന്നുമുണ്ടായില്ല. തുടർന്ന് ഹോട്ടൽ അധികൃതരുമായി ബന്ധപ്പെട്ട് മുറികൾ തുറന്ന് നോക്കിയപ്പോഴാണ് നാല് പേരെ അബോധാവസ്ഥയിലും മറ്റുള്ളവർ മരിച്ച നിലയിലും കണ്ടത്.

ദമാനിലെ ഹോട്ടലിൽ നിന്നും ഹെലികോപ്റ്റർ മാർഗമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തും മുമ്പേ എട്ട് പേരും മരിച്ചിരുന്നു. മുറിക്കകത്തെ ഗ്യാസ് ഹീറ്റർ ലീക്കിനെ തുടർന്ന് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ.

സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിലാണ് ഇവർ താമസിച്ചിരുന്ന ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. തണുപ്പിൽ നിന്ന് രക്ഷതേടാനായി ഹീറ്റർ ഓൺ ചെയ്തിരുന്നുവെന്നാണ് വിവരം

Share this story