വളരുന്ന വിഭാഗീയതകളിലേക്ക് വിരല്‍ ചൂണ്ടി ചോദ്യമുയര്‍ത്തുന്ന ഒരു സംസ്ഥാനം; പൗരത്വ നിയമത്തിനെതിരെ കേരളം നല്‍കിയ ഹര്‍ജിയെ കുറിച്ച് ടൈം മാഗസിന്‍

വളരുന്ന വിഭാഗീയതകളിലേക്ക് വിരല്‍ ചൂണ്ടി ചോദ്യമുയര്‍ത്തുന്ന ഒരു സംസ്ഥാനം; പൗരത്വ നിയമത്തിനെതിരെ കേരളം നല്‍കിയ ഹര്‍ജിയെ കുറിച്ച് ടൈം മാഗസിന്‍

പൗരത്വ നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയ കേരളത്തിന്റെ നടപടിയെ കുറിച്ച് ലേഖനവുമായി ടൈം മാഗസിൻ. പൗരത്വ നിയമത്തിനെതിരെ കേരളം നൽകിയിട്ടുള്ള ഹർജിയിലെ വിവിധ വശങ്ങൾ വിവരിക്കുന്നതാണ് ലേഖനം.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ നാൾവഴികളും ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവാദമായ ഇന്ത്യയുടെ പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്യുന്ന ഒരു സംസ്ഥാനത്തിന്റെ തീരുമാനം വിരൽ ചൂണ്ടുന്നത് വളരുന്ന വിഭാഗീയതയിലേക്ക് എന്നാണ് ലേഖനത്തിന് നൽകിയ തലക്കെട്ട്

പൗരത്വ നിയമ ഭേദഗതി ഇന്ത്യൻ ഭരണഘടനയുടെ മതേതര മൂല്യങ്ങൾക്കെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച ആദ്യ സംസ്ഥാനവും കേരളമാണ്. ഇതിന് മുമ്പായി കേരളാ നിയമസഭ ഒറ്റക്കെട്ടായി നിയമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു.

Share this story