കൊറോണ വൈറസ് പടരുന്നു; വുഹാൻ നഗരം ചൈന അടച്ചു

കൊറോണ വൈറസ് പടരുന്നു; വുഹാൻ നഗരം ചൈന അടച്ചു

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ചൈനീസ് നഗരമായ വുഹാൻ അധികൃതർ അടച്ചു. കൊറോണ വൈറസിന്റെ ഉത്ഭവകേന്ദ്രമായ വുഹാനിലെ വിമാന-ട്രെയിൻ സർവീസുകൾ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങൾ അധികൃതർ നിർത്തിവെച്ചിരിക്കുകയാണ്. പൗരൻമാർ നഗരം വിട്ടുപോകരുതെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്.

വൈറസ് ബാധയെ തുടർന്ന് 17 പേർക്ക് ഇതിനോടകം തന്നെ ജീവൻ നഷ്ടപ്പെട്ടു. 571 പേർ വൈറസ് ബാധയെ തുടർന്ന് ചികിത്സയിലാണ്. തായ്‌ലാൻഡ്, തായ് വാൻ, സൗത്ത് കൊറിയ, ജപ്പാൻ രാജ്യങ്ങളിലേക്കും കൊറോണ വൈറസ് പടർന്നതോടെയാണ് വുഹാൻ നഗരം അടച്ചിടാൻ ചൈന തീരുമാനിച്ചത്.

അമേരിക്ക, സൗദി തുടങ്ങിയ രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സൗദിയിൽ മലയാളി നഴ്‌സിന് കൊറോണ വൈറസ് പിടിപെട്ടതായാണ് റിപ്പോർട്ടുകൾ. ഫിലിപ്പൈൻസ് സ്വദേശിയായ നഴ്‌സിനെ പരിചരിച്ചതിൽ നിന്നാണ് ഇവർക്ക് വൈറസ് ബാധയേറ്റത്. ആശുപത്രിയിലെ 30 മലയാളി നഴ്‌സുമാരെ നിരീക്ഷണത്തിനായി പ്രത്യേക മുറിയിലേക്ക് മാറ്റിയിട്ടുണ്ട്‌

Share this story