കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 1486 ആയി

കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 1486 ആയി

കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 1486 ആയി. ഇന്നലെ മാത്രം 116 പേർ മരിച്ചു. 64,600 പേർക്ക് ഇതിനോടകം രോഗബാധ സ്ഥിരീകരിച്ചു.

കൊറോണ വൈറസ് ബാധയെ തുടർന്ന് ജപ്പാനിലും ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൈനക്ക് പുറത്ത് രോഗബാധയെ തുടർന്ന് മരണം റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ജപ്പാൻ. നേരത്തെ ഹോങ്കോംഗ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും ഓരോ മരണം വീതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൊറോണ ഭീഷണി കാരണം ജപ്പാൻ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ ഇന്ത്യക്കാർക്ക് സഹായം എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ അറിയിച്ചു. കപ്പലിലെ രണ്ട് ഇന്ത്യക്കാരെ ജപ്പാൻ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജ്യത്ത് കേരളത്തിൽ മാത്രമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Share this story