കൊറോണ വൈറസ്: ചൈനയിൽ മരണം 1523 ആയി

കൊറോണ വൈറസ്: ചൈനയിൽ മരണം 1523 ആയി

കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരണം 1523 ആയി. ശനിയാഴ്ച 143 മരണങ്ങളാമ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 66,492 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

വുഹാനിലെ 1102 ആരോഗ്യ പ്രവർത്തകർക്കും വൈറസ് ബാധ സ്തിരീകരിച്ചിട്ടുണ്ട്. ആശുപത്രികളാകെ രോഗികൾ നിറഞ്ഞ അവസ്ഥയിലാണ്. ആശുപത്രികളിലേക്ക് മതിയായ സുരക്ഷാ ഉപകരണങ്ങൾ എത്തിക്കാനും അധികൃതർക്ക് സാധിക്കുന്നില്ല.

ആശുപത്രികളിൽ ജീവനക്കാരുടെ ക്ഷാമത്തെ തുടർന്ന് സൈന്യത്തിന്റെ മെഡിക്കൽ വിഭാഗത്തിൽ നിന്നുള്ള രണ്ടായിരത്തോളം പേരെ കഴിഞ്ഞ ദിവസം അടിയന്തരമായി നിയമിച്ചിരുന്നു.

Share this story