ഉത്തരകൊറിയയില്‍ കൊറോണ ബാധിച്ചയാളെ വെടിവച്ച് കൊന്നതായി റിപ്പോര്‍ട്ട്; നടപടി കിങ്‌ജോങ് ഉന്നിന്റെ നിര്‍ദ്ദേശ പ്രകാരം

ഉത്തരകൊറിയയില്‍ കൊറോണ ബാധിച്ചയാളെ വെടിവച്ച് കൊന്നതായി റിപ്പോര്‍ട്ട്; നടപടി കിങ്‌ജോങ് ഉന്നിന്റെ നിര്‍ദ്ദേശ പ്രകാരം

ഉത്തര കൊറിയയില്‍ നോവല്‍ കൊറോണ വൈറസ് (കോവിഡ് 19) സ്ഥിരീകരിച്ചയാളെ വെടിവച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഉത്തരകൊറിയന്‍ തലവന്‍ കിങ് ജോങ് ഉന്നിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്നാണ് ഐബിടി ടൈസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സമൂഹ മാധ്യമങ്ങളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. രോഗിയുടെ പേരോ മറ്റു വിവരങ്ങളോ വ്യക്തമല്ല. കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ കിങ് ജോങ് ഉന്‍ മടി കാണിക്കില്ലെന്ന് വ്യക്തമായതായും ഐബിടി ടൈംസ് റിപ്പോര്‍ട്ട് വിശദമാക്കുന്നു.

കൊറോണ വൈറസ് ബാധയുള്ള ആളെ പൊതു കുളിയിടം സന്ദര്‍ശിക്കാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് വെടിവച്ച് കൊലപ്പെടുത്തിയതായാണ് വിവരം. ചൈന സന്ദര്‍ശനത്തിന് ശേഷം ഉത്തര കൊറിയയിലേക്ക് മടങ്ങിയെത്തിയ ആള്‍ക്ക് നേരെയാണ് നടപടിയെന്നാണ് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യത്ത് കൊറോണ ബാധിച്ച ഒരാള്‍ പോലുമില്ലെന്ന് തുടര്‍ച്ചയായി ഉത്തര കൊറിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 141 പേരെ ഇതിനോടകം പരിശോധിച്ച് വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇങ്ങനെയൊരു വാര്‍ത്ത പുറത്തു വരുന്നത്.

Share this story